ബ്വേനസ്ഐയ്റിസ്: ഡീഗോ മറഡോണയുടെ മൃതദേഹത്തിനരികെ നിന്ന് സെൽഫിയെടുത്ത ശ്മശാനം ജീവനക്കാർക്ക് പണിപോയി. പ്രസിഡൻറിെൻറ കൊട്ടാരമായ കാസ റൊസാദയിൽ പൊതുദർശനത്തിനായി എത്തിക്കുന്നതിന് മുമ്പായിരുന്നു പേടകത്തിെൻറ മൂടി തുറന്ന് ഇവർ ചിത്രം പകർത്തിയത്.
മറഡോണയുടെ മുഖം കാണുന്ന വിധത്തിലായിരുന്നു സെൽഫി. ജീവനക്കാരൻ തള്ളവിരൽ ഉയർത്തിപ്പിടിക്കുന്നതും കാണാമായിരുന്നു. ഇത്തരത്തിൽ രണ്ടു ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ വൈറലായത്. ഇതോടെ ആരാധക വിമർശനം ഉയർന്നു. തുടർന്ന് ജീവനക്കാരെ ജോലിയിൽനിന്ന് പുറത്താക്കിയതായി ഫ്യൂണറൽ പാർലർ ഉടമസ്ഥർ അറിയിച്ചു. ഇവർക്കെതിരെ നിയമ നടപടിയും ആരംഭിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
0 Comments