യുഎഇ രക്തസാക്ഷി അനുസ്മരണ ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കെഎംസിസി

യുഎഇ രക്തസാക്ഷി അനുസ്മരണ ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കെഎംസിസി

 

ഷാർജ: യുഎഇ രക്തസാക്ഷി അനുസ്മരണ ദിനം പ്രമാണിച്ച് ഷാർജ കെഎംസിസി ഉദുമ മണ്ഡലം, പള്ളിക്കര പഞ്ചായത്ത് കമ്മിറ്റികൾ സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻറ് റിസർച്ച് സെൻററിന്റെ  സഹകരണത്തോടെ സംഘടിച്ച ക്യാമ്പിൽ നിരവധിപേർ രക്തം നൽകി.


ഷാർജ കെഎംസിസി പ്രസി. ടി.കെ അബ്ദുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഷാർജ കെഎംസിസി വൈസ്. പ്രസി. കബീർ ചാന്നാങ്കര, സഅദ് പുറക്കാട്, ഷാർജ കെഎംസിസി കാസർകോട് ജില്ല ജന. സെക്ര. ഗഫൂർ ബേക്കൽ പ്രസംഗിച്ചു. താഹ ചെമനാട് അധ്യക്ഷത വഹിച്ചു. അർഷദ് അബ്ദുൽ റഷീദ്, ഫസൽ തലശ്ശേരി, ശെരീഫ് പൈക്ക, സുബൈർ പള്ളിക്കാൽ, മഹ്മൂദ് എരിയാൽ സംബന്ധിച്ചു. അസീസ് കോട്ടിക്കുളം, അബ്ബാസ് മാങ്ങാട്, ഖാദർ പാലോത്ത്, ഫിറോസ് മാസ്തിഗുഡ, ഫൈസൽ അഷ്ഫാഖ്, ശിഹാബ് ചെമ്പിരിക്ക, ഇസ്ഹാഖ് ബിലാൽ നഗർ, അബ്ദുല്ല തായൽ നേതൃത്വം നൽകി. ശാഫി തച്ചങ്ങാട് സ്വാഗതവും നാസർ കല്ലിങ്കാൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments