ജെ സി ഐ മേഖല 19നെ ഇനി വി കെ സജിത്ത് കുമാർ നയിക്കും

ജെ സി ഐ മേഖല 19നെ ഇനി വി കെ സജിത്ത് കുമാർ നയിക്കും

 


കാഞ്ഞങ്ങാട്: ജൂനിയർ ചേംബർ ഇൻറർനാഷണലിൻ്റെ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ ജെസിഐ ചാപ്റ്ററുകളെ പ്രതിനിധീകരിക്കുന്ന മേഖല 19ൻ്റെ സോൺ പ്രസിഡണ്ടായി  ജെസിഐ കാഞ്ഞങ്ങാടിന്റെ   വികെ സജിത് കുമാർ മികച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.  വോട്ടെടുപ്പിൽ 299 ൽ 180 വോട്ടും സജിത്ത് കുമാർ കരസ്ഥമാക്കി. കണ്ണൂരിലെ ഹോട്ടൽ റെയിൻബോ റിസോർട്ടിൽ വച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ,  2021 ലെ സോൺ പ്രസിഡൻ്റായി വി കേ  സജിത്ത് കുമാർ സ്ഥാനമേറ്റു. 2017ലെ ജെ സി ഐ കാഞ്ഞങ്ങാടിൻെറ പ്രസിഡൻറ് ആയിരുന്നു. കാഞ്ഞങ്ങാട്  മൂന്നാം മൈൽ സ്വദേശിയായ സജിത്ത് കുമാർ കൃഷ്ണൻ എം വിയുടെയും എംശാരദയുടെയും മകനാണ്. ഭാര്യ: ശരണ്യ സജിത്ത്

മക്കൾ: അൻവിത, ആദ്‍വിക്, സഹോദരങ്ങൾ; കൃപേഷ്, സവിത

Post a Comment

0 Comments