ഡോക്‌ടര്‍മാരുടെ സമരത്തിൽ വലഞ്ഞ് രോഗികള്‍

ഡോക്‌ടര്‍മാരുടെ സമരത്തിൽ വലഞ്ഞ് രോഗികള്‍

കാസര്‍കോട്‌: ആയൂര്‍വ്വേദ ഡോക്‌ടര്‍മാര്‍ക്ക്‌ മേജര്‍ ശസ്‌ത്രക്രിയക്ക്‌ അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ ഐ എം എയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഡോക്‌ടര്‍മാരുടെ സമരം പൂര്‍ണ്ണം. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടര്‍മാരെല്ലാം സമരത്തിലാണ്‌. ജനറല്‍ ആശുപത്രിയില്‍ ആകെയുള്ള 54 ഡോക്‌ടര്‍മാരില്‍ ക്വാഷ്വാലിറ്റി, എമര്‍ജന്‍സി വിഭാഗങ്ങളിലായി രണ്ടു ഡോക്‌ടര്‍മാര്‍ മാത്രമാണ്‌ ഡ്യൂട്ടിയിലുള്ളത്‌. നേരത്തെ പ്രസവത്തിനായി അഡ്‌മിറ്റ്‌ ചെയ്‌ത രോഗിക്കു പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ഡോക്‌ടറെത്തി പരിശോധിച്ചു. ശസ്‌ത്രക്രിയ നടത്തിയാണ്‌ ഡോക്‌ടര്‍ മടങ്ങിയത്‌. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും സമരം പൂര്‍ണ്ണമാണ്‌. അത്യാവശ്യ വിഭാഗങ്ങളില്‍ ഡോക്‌ടറുടെ സേവനം ഉറപ്പാക്കി.ഡോക്‌ടര്‍മാരുടെ സമരം രോഗികളെ വലച്ചു. സമരം നേരത്തെ പ്രഖ്യാപിച്ചതിനാല്‍ ഒ പി വിഭാഗത്തില്‍ രോഗികളൊന്നും എത്തിയില്ല.

Post a Comment

0 Comments