തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്ന് കെഎസ്ഇബി. അന്തര്‍ സംസ്ഥാന പ്രസരണ നിരക്കിലെ വര്‍ധന, ബോര്‍ഡിന്റെ വരവുചെലവ് അന്തരം, സര്‍ ചാര്‍ജ് എന്നിവ പരിഗണിച്ച് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്നുള്ള പ്രചാരണം തെറ്റാണെന്നും കെഎസ്ഇബി അറിയിച്ചു.
അന്തര്‍ സംസ്ഥാന പ്രസരണനിരക്കിലെ വര്‍ധനയ്ക്കെതിരെ നിയമനടപടികള്‍ക്ക് കേരളത്തിന് അവസരമുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പായിട്ടില്ല. താരിഫ് നിശ്ചയിക്കുന്നത് വൈദ്യുതി റഗുലേറ്ററി കമീഷനാണ്. ബഹുവര്‍ഷ താരിഫാണ് പുറപ്പെടുവിക്കുക. 2019ല്‍ നിശ്ചയിച്ച താരിഫാണ് നിലവിലുള്ളത്. ഇത് 2022 മാര്‍ച്ച് വരെയാണ് ബാധകം. ഇതില്‍ എന്തെങ്കിലും മാറ്റംവരുത്തണമെങ്കില്‍ കെഎസ്ഇബി കമീഷന് അപേക്ഷ സമര്‍പ്പിക്കണം.
0 Comments