‘വൈറൽ സ്ഥാനാർത്ഥി’ വിബിത ബാബു പരാജയപ്പെട്ടു

‘വൈറൽ സ്ഥാനാർത്ഥി’ വിബിത ബാബു പരാജയപ്പെട്ടു

തെരഞ്ഞെടുപ്പ് പ്രാചരണ കാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ പല സ്ഥനാർത്ഥികൾ വൈറലായിരുന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു പത്തനംതിട്ട മുല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ വിബിത ബാബു‌. എന്നാൽ ഫലം പുറത്തുവന്നപ്പോൾ വിബിത ബാബു പരാജയപ്പെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി സികെ ലതാകുമാരിയാണ് മുല്ലപ്പള്ളി ഡിവിഷനിൽ വിജയിച്ചത്.


10469 വോട്ടുകൾക്കാണ് സികെ ലതാകുമാരിയുടെ വിജയം. 9178 വോട്ടാണ് ലതാകുമാരി നേടിയത്. പ്രചാരണസമയത്ത് വിബിതയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇതിനിടെ സൈബർ ആക്രമണങ്ങളും വിബിതക്കെതിരെ നടന്നിരുന്നു. അപകീർത്തിപരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചതിനെതിരെ നേരത്തെ വിബിത ബാബു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു നേരത്തെ പ്രകടിപ്പിച്ചിരുന്നത്. 2009 മുതൽ കെഎസ് യുവിലൂടെയാണ് വിബിത ബാബി രാഷട്രീയത്തിലിറങ്ങിയത്.

Post a Comment

0 Comments