വിജയം നാട്ടുകാർക്ക് സമർപ്പിച്ച് നജ്മറാഫി

വിജയം നാട്ടുകാർക്ക് സമർപ്പിച്ച് നജ്മറാഫി

 



കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പത്തി മൂന്നാം വാർഡിൽ നിന്നും മിന്നും വിജയം കരസ്ഥാമാക്കിയ നജ്മറാഫി വിജയത്തിളക്കത്തിലും സ്വന്തം നാട്ടുകാരെ കക്ഷി രാഷ്ട്രീയത്തിന് അധീതമായി ചേർത്ത് 

പിടിച്ച് വിജയം നാടിന് സമർപ്പിക്കുകയാണ് . തന്റെ വിജയം തന്നെ സ്നേഹിക്കുന്ന നാട്ടുകാരുടെ വിജയം എന്നാണ് വിജയത്തിന് ശേഷം നജ്മറാഫി പ്രതികരിച്ചത് . അതോടൊപ്പം തന്റെ വിജയത്തിന് അഹോരാത്രം കഷ്ടപ്പെട്ട നാട്ടിലെയും , പ്രവാസ ലോകത്തെയും മുഴുവൻ ആളുകൾക്കും , ഇടതുപക്ഷ പ്രവർത്തകർക്കും നന്ദി അറിയിച്ചു . വോട്ട് അഭ്യർത്ഥിക്കുമ്പോൾ ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ ഇനിയുള്ള അഞ്ച് വർഷം രാഷ്ട്രീയം നോക്കാതെ മുഴുവൻ ജനങ്ങൾക്കും ഒരു പോലെ വികസനം എത്തിക്കാൻ മുന്നിൽ തന്നെ ഉണ്ടാകുമെന്നും നജ്മ റാഫി പറഞ്ഞു . 


മികച്ച സോഷ്യൽ മീഡിയ പ്രചാരണത്തിലൂടെ കേരളം മുഴുവൻ ചർച്ച ചെയ്ത ഒരു സ്ഥാനാർത്ഥിയായിരുന്നു നജ്മ റാഫി . അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നിന്നും മികച്ച പിന്തുണ ആയിരുന്നു നജ്മ റഫീക്ക് ലഭിച്ചത് . വോട്ടർമാരുടെ മനസ്സ് വായിച്ചു പ്രചാരണം നടത്താൻ ഇടതു മുന്നണിക്ക് വാർഡിൽ സാധിച്ചതാണ് വിജയത്തിന്റെ പ്രധാന കാരണം എന്നാണ് ഇടത് മുന്നണി വിലയിരുത്തുന്നത് . വാർഡിലെ വികസന മുരടിപ്പും , സംസ്ഥാന സർക്കാരിന്റെ വികസനങ്ങളും മാത്രമാണ് ഇടതുപക്ഷം പ്രചാരണ ആയുധമാക്കിയത് . വാർഡിലെ മുൻ യു.ഡി.എഫ് കൗൺസിലറോടുള്ള ഭരണ വിരുദ്ധ വികാരവും വാർഡിൽ വോട്ടായി മാറി . 


നാടിൻറെ വികസനം കൊതിക്കുന്ന ഒരു പാട് ആളുകൾ തന്നിൽ വിശ്വാസം അർപ്പിച്ച് രാഷ്ട്രീയത്തിന് അതീതമായി തനിക്ക് വോട്ട് ചെയ്തത് കൊണ്ട് മാത്രമാണ് താൻ വിജയിച്ചത് എന്നും , അവരോട് പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും 

ഉണ്ടെന്നും , അത് കൊണ്ട് തന്നെ ആ വിശ്വാസം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയായിരിക്കും തന്റെ പ്രവർത്തനമെന്നും നജ്മ റാഫി കൂട്ടി ചേർത്തു.

Post a Comment

0 Comments