വ്യാഴാഴ്‌ച, ഡിസംബർ 17, 2020

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടക്കും. മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താനാണ് തീരുമാനം. കോവിഡ് മാനദണ്ഡം അനുസരിച്ചാകും പരീക്ഷ നടത്തുക.


ജനുവരി ഒന്നു മുതല്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ആരംഭിക്കാനും തീരുമാനിച്ചു. ജനുവരി ഒന്നു മുതല്‍ 10, 12 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ അനുമതിയോടെ ക്ലാസ്സുകളില്‍ പോകാനും സംശയദുരീകരണം നടത്താനും അനുമതി നൽകി.


മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ജനുവരി ഒന്നുമുതല്‍ കോളജുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. അവസാന വര്‍ഷ ബിരുദ ക്ലാസ്സുകളാണ് ആരംഭിക്കുക. പകുതി വീതം വിദ്യാര്‍ത്ഥികളെ വെച്ചാകും ക്ലാസ്സ് നടത്തുക എന്നാണ് റിപ്പോര്‍ട്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ