ശനിയാഴ്‌ച, ഫെബ്രുവരി 28, 2026


അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ഇ​റാ​ൻ. വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​യു​ടെ അ​ഞ്ചാം ക​പ്പ​ൽ പ​ട​യ്ക്ക് നേ​രെ ഇ​റാ​ൻ മി​സൈ​ലാ​ക്ര​മ​ണം ന​ട​ത്തി.

ബ​ഹ്റൈ​നി​ലെ യു​എ​സ് അ​ഞ്ചാം ക​പ്പ​ൽ പ​ട​യു​ടെ ആ​സ്ഥാ​ന​ത്തി​ന് നേ​രെ​യാ​ണ് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ബ​ഹ്റൈ​നി​ൽ ശ​ക്ത​മാ​യ സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മേ​ഖ​ല​യി​ലെ എ​ല്ലാ യുഎ​സ്, ഇ​സ്രാ​യേ​ൽ സൈ​നി​ക താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.


ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ക​പ്പ​ലു​ക​ൾ സു​ര​ക്ഷി​ത താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി. മു​ൻ​കാ​ല​ങ്ങ​ളി​ലെ പോ​ലെ കൂ​ട്ട​ത്തോ​ടെ​യു​ള്ള മി​സൈ​ൻ ആ​ക്ര​മ​ണ​മാ​ണ് ഇ​റാ​ൻ ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ