കേരളത്തിൽ തുടർഭരണത്തിന് സാദ്ധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ.
സൗജന്യ കിറ്റ് ഉള്‍പ്പടെയുള്ള ക്ഷേമപദ്ധതികള്‍ തുടരാനും യോഗത്തിൽ തീരുമാനമായി.
സംസ്ഥാനത്ത് തുടര്‍ഭരണത്തിന് സാദ്ധ്യതയുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 22 മുതല്‍ 30 വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പര്യടനം നടത്തും.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഒട്ടും വൈകാതെ ചിട്ടയോടെ തുടങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങും.
നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി കണക്കാക്കുന്ന ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന വിജയം പാർട്ടിക്ക് ഊർജ്ജമാവുകയും ചെയ്യും.
നഗരമേഖലകളില്‍ ബിജെപി കടന്നുകയറുന്നത് ഗൗരവമായ വിഷയമാണെന്ന് യോഗം വിലയിരുത്തി. ഇക്കാര്യം പാര്‍ട്ടി വിശദമായി പരിശോധിക്കും.
തിങ്കളാഴ്ച മുതല്‍ ജില്ലാകമ്മിറ്റികള്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തും.
0 Comments