രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യാന്‍ സംവിധാനമൊരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

LATEST UPDATES

6/recent/ticker-posts

രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യാന്‍ സംവിധാനമൊരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി പുതിയ തലമുറയില്‍ പെട്ട ഡയനാമിക് വോട്ടിങ് മെഷീന്‍ രൂപകല്‍പ്പന ചെയ്യാന്‍ ഉള്ള നടപടികളിലേക്കാണ് കമ്മീഷന്‍ കടക്കുന്നത്. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

നിലവിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ മണ്ഡല അടിസ്ഥാനത്തിലുള്ള ബാലറ്റാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ഡയനാമിക് ബാലറ്റ് ഉള്‍ക്കൊള്ളിച്ച് എവിടെ നിന്ന് വേണമെങ്കിലും വോട്ട് രേഖപെടുത്താവുന്ന സംവിധാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഒരു വോട്ടിംഗ് മെഷിനില്‍ വിവിധ മണ്ഡലങ്ങളിലെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും.

Post a Comment

0 Comments