ചൊവ്വാഴ്ച, ഡിസംബർ 22, 2020

 

കാഞ്ഞങ്ങാട്: യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ വോട്ടു മറിച്ചു നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ മുസ്ലിം ലീഗ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ടി. റംസാനെയാണ് സംസ്ഥാന കമ്മിറ്റി സസ്പെന്റ് ചെയ്തത്. നഗരസഭയിലെ പതിനെട്ടാം വാര്‍ഡായ നിലാങ്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുവാന്‍ എതിരാളികളുമായി വോട്ട് കച്ചവടം നടത്തിയെന്നാണ് ആരോപണം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ