ഡി വൈ എഫ് ഐ പ്രവർത്തകന്റേത് രാഷ്ട്രീയക്കൊലയെന്ന് പൊലീസ്; യൂത്ത് ലീഗ് ഭാരവാഹി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

ഡി വൈ എഫ് ഐ പ്രവർത്തകന്റേത് രാഷ്ട്രീയക്കൊലയെന്ന് പൊലീസ്; യൂത്ത് ലീഗ് ഭാരവാഹി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

കാസർഗോഡ്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്‍റെത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ യൂത്ത് ലീഗ് ഭാരവാഹി ഇർഷാദ് ഉൾപ്പടെ മൂന്നു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ കല്ലൂരാവി സ്വദേശി അബ്ദുൾ റഹ്മാൻ എന്ന ഔഫ് കൊല്ലപ്പെട്ടത്


രാത്രി പത്തരയോടെ ബൈക്കിൽ വരികയായിരുന്നു ഔഫിനെയും സുഹൃത്തിനെയും കല്ലൂരാവി-പഴയ കടപ്പുറം റോഡില്‍ തടഞ്ഞുനിർത്തി ഒരുസംഘം ആക്രമിക്കുകയായിരുന്നു. നെഞ്ചിൽ ആഴത്തിൽ കുത്തേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശുഹൈബ് പരുക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലപ്പെട്ട അബ്ദുൾ റഹ്മാന്‍റെ പോസ്റ്റുമോർട്ടം 12 മണിയോടെ നടക്കും.


തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് മുസ്ലീം ലീഗ്- ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മില്‍ സംഘർഷമുണ്ടായിരുന്നു. ഇതിന് തുടർച്ചയായാണ് അക്രമമെന്നാണ് സൂചന. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എൽഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുകയാണ്.


Post a Comment

0 Comments