4600 യൂറോ കറന്‍സിയുമായി കാഞ്ഞങ്ങാട് സ്വദേശി കണ്ണൂര്‍ എയർപോർട്ടിൽ പിടിയില്‍

4600 യൂറോ കറന്‍സിയുമായി കാഞ്ഞങ്ങാട് സ്വദേശി കണ്ണൂര്‍ എയർപോർട്ടിൽ പിടിയില്‍

 

കണ്ണൂര്‍: 4600 യൂറോ കറന്‍സിയുമായി കാഞ്ഞങ്ങാട് സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് സാലിയാണ് പിടിയിലായത്. നാലുലക്ഷത്തിലേറെ രൂപയുടെ കറന്‍സിയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഷാര്‍ജയിലേക്ക് പോകാനാണ് മുഹമ്മദ് സാലി കണ്ണൂര്‍ വിമാനതാവളത്തിലെത്തിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. കിഷോറിന്റെ നേതൃത്വത്തില്‍ ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് കറന്‍സി കണ്ടെത്തിയത്.

Post a Comment

0 Comments