വഴിയാത്രികർക്കും പ്രദേശവാസികൾക്കും കുടിവെള്ള സംവിധാനമൊരുക്കി നോർത്ത് ചിത്താരി കെഎംസിസി

LATEST UPDATES

6/recent/ticker-posts

വഴിയാത്രികർക്കും പ്രദേശവാസികൾക്കും കുടിവെള്ള സംവിധാനമൊരുക്കി നോർത്ത് ചിത്താരി കെഎംസിസി

 




ചിത്താരി: മർഹും മുക്കൂട് യൂസുഫ്,മർഹും ഇസ്‌ഹാഖ് ഹാജി എന്നിവരുടെ സ്മരണാർത്ഥം കെഎംസിസി നോർത്ത് ചിത്താരി സ്‌പോൺസർ ചെയ്ത കുടിവെള്ള ഭവനം  നാടിന് സമർപ്പിച്ചു.


കെഎംസിസി നോർത്ത് ചിത്താരി യൂണിറ്റ്  രക്ഷാധികാരി താജുദ്ദീൻ അക്കരയുടെ അധ്യക്ഷത യിൽ ചേർന്ന പരിപാടിയിൽ  കെ എം സി സി  കോർഡിനേറ്റർ ആസിഫ് സി കെ  സ്വാഗതം പറയുകയും, കുടിവെള്ള ഭവന സമർപ്പണ സദസ്സ് ഉമ്മുൽ ഖുവൈൻ സ്റ്റേറ്റ് സെക്രട്ടറി സൈനുദ്ധീൻ ടിവി ഉദ്ഘാടനം നിർവഹിച്ച് നാടിന് സമർപ്പിക്കുകയും ചെയ്തു.


ചടങ്ങിൽ ബഷീർ വെള്ളിക്കോത്ത്, സി മുഹമ്മദ്‌ കുഞ്ഞി,അബൂബക്കർ CH, P അബൂബക്കർ, സലീം ബാരിക്കാട്, നൗഷാദ് CM, മുജീബ് മെട്രോ,ഹസൻ യാഫ,മുഹമ്മദലി പീടികയിൽ,ബഷീർ ചിത്താരി,  ഹുസൈൻ കടവത്ത്, സുബൈർ ബ്രിട്ടീഷ്,ശറഫുദ്ധീൻ ck, റഷീദ് റത്തു, സിബി സലീം, ജബ്ബാർ ചിത്താരി, നിസാമുദ്ധീൻ ch,  മുഹമ്മദ്‌ അലി തായൽ, തുടങ്ങിയവർ സംബന്ധിച്ചു. സമർപ്പണ സദസ്സിന് എസ്‌കെ ഫിറോസ് നന്ദിയും  പറഞ്ഞു.

Post a Comment

0 Comments