ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

LATEST UPDATES

6/recent/ticker-posts

ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

 

കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് അബ്ദുൾ റഹ്മാന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡിവൈഎഫ്ഐ- മുസ്ലീം ലീ​ഗ് സംഘർഷത്തിന്റെ തുടർച്ചയിലാണ് കൊലപാതകം സംഭവിച്ചതെന്ന് കാസർകോട് എസ്പി വ്യക്തമാക്കി. കേസിൽ കസ്റ്റഡിയിലുള്ള കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിന്റെ അറസ്റ്റിന്റെ രേഖപ്പെടുത്തി. ഇയാളാണ് കേസിലെ ഒന്നാം പ്രതി. മം​ഗലാപുരത്ത് ചികിത്സയിലായിരുന്ന ഇയാളെ ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.  നിലവിൽ കാഞ്ഞങ്ങാട് ആശുപത്രിയിലാണ്. ഇർഷാദിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും കാസർകോട് എസ് പി വ്യക്തമാക്കി.

അതേസമയം ഔഫ് അബ്ദുൾ റഹ്മാന്റെ കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ  പുറത്തിറങ്ങും. കേസിലെ മറ്റ് പ്രതികളായ ഇസ്ഹാഖ്, ഹസൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. എംഎസ്എഫ് കാഞ്ഞങ്ങാട് മുൻസിപ്പൽ പ്രസിഡന്റാണ് ഹസൻ. ഇയാളെ ഇന്ന് രാവിലെയാണ് കസ്റ്റഡിയിൽ എടുത്തത്. ഔഫിനെ കുത്തിയത് ഇർഷാദാണെന്ന് ഇസ്ഹാക്കാണ് പൊലീസിന് മൊഴിനൽകിയത്. കത്തികൊണ്ടുള്ള കുത്തിൽ ഹൃദയ ധമനിക്ക് ​ഗുരുതരമായ പരുക്കേറ്റാണ് ഔഫ് മരിച്ചത്. രക്തം വാർന്നതും മരണകാരണമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് വ്യക്തമാകുന്നുണ്ട്. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. യൂത്ത് ലീ​ഗ് പ്രവർത്തകനായ ഷാഹിറും സംഘത്തിൽ ഉണ്ടായിരുന്നെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. തുടർന്ന് കോടതി അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും.


Post a Comment

0 Comments