‘പ്രതികള്‍ മുസ്ലിം ലീഗില്‍പ്പെട്ടവരാണെന്ന് തെളിയിക്കപ്പെട്ടാല്‍ അവര്‍ ഒരിക്കലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല'- മുനവ്വറലി ശിഹാബ് തങ്ങള്‍

‘പ്രതികള്‍ മുസ്ലിം ലീഗില്‍പ്പെട്ടവരാണെന്ന് തെളിയിക്കപ്പെട്ടാല്‍ അവര്‍ ഒരിക്കലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല'- മുനവ്വറലി ശിഹാബ് തങ്ങള്‍

കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍ റഹ്മാന്റെ വീട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി തങ്ങള്‍ പറഞ്ഞു.


മുസ്്‌ലിം ലീഗും യൂത്ത് ലീഗും ഒരിക്കലും കൊലപാതക രാഷ്ട്രീയത്തിന് അനുകൂലമല്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമ രാഷ്ട്രീയത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. നേതാക്കള്‍ പറഞ്ഞിട്ടാണ് താനിവിടേക്ക് വന്നത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേപറഞ്ഞു.


‘പ്രതികള്‍ മുസ്്‌ലിം ലീഗില്‍പ്പെട്ടവര്‍ ആണെന്ന് തെളിയിക്കപ്പെട്ടാല്‍ അവര്‍ ഒരിക്കലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ഇരകളുടെ വിഷമം അറിയുന്നവരാണ് ലീഗ്. കുടുംബത്തിന്റെ വേദന തങ്ങളുടേതുകൂടിയാണ്- മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Post a Comment

0 Comments