'ദേശീയതയിൽ ഊന്നി മസ്ജിദ് ഉയരും': ദേശീയ പതാക ഉയര്‍ത്തിയും വൃക്ഷതൈ നട്ടും റിപ്പബ്ലിക് ദിനത്തിൽ അയോധ്യയിലെ പള്ളിയുടെ അടിത്തറയിടും

LATEST UPDATES

6/recent/ticker-posts

'ദേശീയതയിൽ ഊന്നി മസ്ജിദ് ഉയരും': ദേശീയ പതാക ഉയര്‍ത്തിയും വൃക്ഷതൈ നട്ടും റിപ്പബ്ലിക് ദിനത്തിൽ അയോധ്യയിലെ പള്ളിയുടെ അടിത്തറയിടും

ലഖ്നൗ: രാമക്ഷേത്രത്തിന് പിന്നാലെ അയോധ്യയിലെ മുസ്ലീം പള്ളിയുടെ നിര്‍‍മ്മാണവും ആരംഭിക്കുന്നു. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിലാണ് ധനിപൂര്‍ മസ്ജിത് നിര്‍മ്മാണം ആരംഭിക്കുന്നത്. ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (IICF) ട്രസ്റ്റ് അയോധ്യയിൽ പള്ളി പണിയുന്നതിനുള്ള പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.



രാമക്ഷേത്രം നിര്‍വി മ്മിക്കുന്ന പ്രദേശത്തു നിന്നും 25 കിലോമീറ്റര്‍ അകലെമാറിയാണ് ധനിപൂര്‍ മസ്ജിത് ഉയരുന്നത്. അഞ്ച് ഏക്കര്‍ പ്രദേശത്തായാണ് പള്ളിയുടെ നിര്‍മ്മാണംം എന്നും ഐഐസിഎഫ് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ജനുവരി 26 രാവിലെ 8.30നാണ് ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങ് നടക്കുന്നത്.


പള്ളി നിര്‍മ്മാണത്തിന്റെ വിവരങ്ങൾ ചര്‍ച്ച ചെയ്യുന്നതിന് ഞായറാഴ്ച ഫൗണ്ടേഷന്റെ ഒന്‍പതംഗ ട്രസ്റ്റിമാര്‍ യോഗം ചേര്‍ന്നിരുന്നു. വിര്‍ച്വൽ യോഗമാണ് ചേര്‍ന്നത്. നി‍ർമ്മാണ പരിപാടിക്ക് പുറമെ, ആദായനികുതി വകുപ്പിൽ നിന്നും ക്ലിയറൻസുകൾ ലഭിക്കുന്നതിലെ കാലതാമസം, വിദേശ സംഭാവന സ്വീകരിക്കുന്നവർ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.


കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ദൃഢനിശ്ചയത്തോടെയാണ് പ്രദേശത്ത് വൃക്ഷങ്ങള്‍ നടുവാൻ പദ്ധതിയിട്ടിരിക്കുന്നത്. അഞ്ച് ഏക്കർ സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പദ്ധതിയുടെ ഔപചാരിക ആരംഭം നടത്തണമെന്ന് ഹുസൈൻ നിർദ്ദേശിച്ചു.


അയോധ്യയിൽ തര്‍ക്ക ഭൂമിയിൽ നിലകൊണ്ടിരുന്ന ബാബരി മസ്ജിദിന്റെ വലിപ്പത്തിൽ തന്നെയാണ് പുതിയ പള്ളിയും ഒരുങ്ങുന്നത് എന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. അഞ്ച് ഏക്കര്‍ പ്രദേശത്ത് 15,000 സ്ക്വയര്‍ ഫീറ്റിലാണ് പള്ളി പണിയുന്നത്. മറ്റുള്ള പള്ളികളില്‍ ഏറെ വ്യത്യസ്ഥമായാണ് ഈ പള്ളിയുടെ നിര്‍മ്മാണം നടക്കുന്നത്. 


Post a Comment

0 Comments