തിങ്കളാഴ്‌ച, ജനുവരി 18, 2021

 

വിജയവാഡ: പ്രസവത്തിനായി എത്തിയ യുവതി ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍. തുടർന്ന് ആശുപത്രിയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച് യുവതി. തിരുപ്പതി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയിലാണ് സംഭവം.


നെല്ലൂര്‍ ജില്ലയിലെ സല്ലുരുപേട്ട സ്വദേശിനിയായ യുവതിയാണ് പ്രസവത്തിനായി എത്തിയപ്പോള്‍ ഗര്‍ഭിണിയല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. അതെ സമയം, ഇതേ ആശുപത്രിയിൽ ആണ് താൻ ഇതുവരെയും പരിശോധനകൾ നടത്തിയിരുന്നതെന്നു യുവതി പറഞ്ഞു. സംഭവത്തില്‍ ആശുപത്രിക്കെതിരെ യുവതി അധികൃതര്‍ക്ക് പരാതി നല്‍കി.


ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയതെന്നും ഇപ്പോൾ ഗര്‍ഭിണിയല്ലെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും യുവതി ആരോപിച്ചു. ആശുപത്രിയില്‍ ബഹളംവെച്ചതിനും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും യുവതിക്കെതിരെ ആശുപത്രി അധികൃതരും പൊലീസില്‍ പരാതി നല്‍കിയതായി സൂപ്രണ്ട് അറിയിച്ചു.


അടിവയറ്റില്‍ അടിഞ്ഞ പ്രത്യേകതരം കുമിളകള്‍ കാരണം യുവതിയുടെ വയര്‍ വീര്‍ത്ത നിലയിലായതാണെന്നും അവര്‍ ഗര്‍ഭിണിയല്ലെന്നുമാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ