തദ്ദേശതിരഞ്ഞെടുപ്പിലെ സത്യവാങ്മൂലം വ്യാജമെന്ന് പരാതി; കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാനെതിരെ മുന്‍സിഫ് കോടതി നോട്ടീസയച്ചു

LATEST UPDATES

6/recent/ticker-posts

തദ്ദേശതിരഞ്ഞെടുപ്പിലെ സത്യവാങ്മൂലം വ്യാജമെന്ന് പരാതി; കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാനെതിരെ മുന്‍സിഫ് കോടതി നോട്ടീസയച്ചു

 

കാഞ്ഞങ്ങാട്: നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല തിരഞ്ഞെടുപ്പ് വേളയില്‍ വ്യാജ സത്യവാങ്ങ് മൂലം നല്‍കി തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

മകളുടെ പേരില്‍ വിദ്യാഭ്യാസ വായ്പയെടുത്തതും അതിന്റെ പേരില്‍ കേസും ജപ്തി നടപടികളും എടുത്ത കാര്യവും പത്രികാസമര്‍പ്പണ വേളയില്‍ മറച്ചുവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

നഗരസഭ മുപ്പത്തിയൊന്നാം വാര്‍ഡ് യു.ഡി.എഫ് കമ്മിറ്റിക്ക് വേണ്ടി സാജിദ് ആണ് പരാതി നല്‍കിയത്. പരാതി ഫയലില്‍ സ്വീകരിച്ച കോടതി അബ്ദുല്ലക്ക് നോട്ടീസ് അയച്ചു. കാഞ്ഞങ്ങാട് കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്നാണ് ബില്‍ടെക്ക് അബ്ദുല്ല വിദ്യാഭ്യാസ വായ്പയെടുത്തത്. വ്യാജ സത്യവാങ് മൂലം നല്‍കിയതിനാല്‍ ബില്‍ടെക്ക് അബ്ദുല്ലയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ആവശ്യം. കരുവളം വാര്‍ഡില്‍ നിന്നാണ് ബില്‍ടെക്ക് അബ്ദുല്ല ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. എല്‍.ഡി.എഫ്. കാഞ്ഞങ്ങാട് നഗരസഭയില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം ഐ.എന്‍.എല്ലിന് നല്‍കിയതോടെ ബില്‍ടെക് അബ്ദുല്ലയെ തിരഞ്ഞെടുക്കുകയായിരുന്നു.

Post a Comment

0 Comments