ചേറ്റുകുണ്ട് മഹല്ല് ഖാസിയായി മുഹമ്മദലി സഖാഫി ചുമതലയേറ്റു

ചേറ്റുകുണ്ട് മഹല്ല് ഖാസിയായി മുഹമ്മദലി സഖാഫി ചുമതലയേറ്റു

 

പള്ളിക്കര: ചേറ്റുക്കുണ്ട് കടപ്പുറം ഖിളര്‍ ജുമാമസ്ജിദ് ഖാസിയായി സമസ്തകേന്ദ്ര മുശാവറ അംഗവും സഅദിയ്യ ശരീഅത്ത് കോളജ് വൈസ് പ്രിന്‍സിപ്പലുമായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ചുമതലയേറ്റു. സമസ്ത ഉപാദ്ധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ തലപ്പാവണിയിച്ചു. സയ്യിദ് കെ.പി.എസ് തങ്ങള്‍ ബേക്കല്‍ പ്രാര്‍ഥന നടത്തി. ജമാഅത്ത് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍സഖാഫി ഉദ്ഘാടനം ചെയ്തു.

സയ്യിദ് ജാഫര്‍ സാദിഖ് സഅദി മാണിക്കോത്ത്, ഹസൈനാര്‍ സഖാഫി കുണിയ, ബി.കെ അഹമദ് മൗലവി, മദനി ഹമീദ്ഹാജി, അബ്ദുല്ല സഅദി ചിത്താരി, ആബിദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ ഹാജി ചേറ്റുക്കുണ്ട്, അബ്ദുല്‍ഖാദര്‍ ഹാജി പാറപ്പള്ളി, ചിത്താരി അബ്ദുല്ലഹാജി സംബന്ധിച്ചു. ഖത്തീബ് യൂസുഫ് സഖാഫി സ്വാഗതം പറഞ്ഞു.

Post a Comment

0 Comments