ചീപ് ആന്‍ഡ് ബെസ്റ്റ്; വില കുറഞ്ഞ കോവിഡ് വാക്‌സിന് വേണ്ടി ഇന്ത്യയെ സമീപിച്ചത് ബ്രസീലടക്കം 92 രാജ്യങ്ങള്‍

LATEST UPDATES

6/recent/ticker-posts

ചീപ് ആന്‍ഡ് ബെസ്റ്റ്; വില കുറഞ്ഞ കോവിഡ് വാക്‌സിന് വേണ്ടി ഇന്ത്യയെ സമീപിച്ചത് ബ്രസീലടക്കം 92 രാജ്യങ്ങള്‍

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിന് ആവശ്യക്കാരേറെ. വില കുറഞ്ഞ വാക്‌സിന് വേണ്ടി ബ്രസീലടക്കം 92 രാജ്യങ്ങളാണ് ഇതിനകം ഇന്ത്യയെ സമീപിച്ചതെന്നാണ് റിപോര്‍ട്ട്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സൈഡറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


വിലക്കുറവും പാര്‍ശ്വഫലങ്ങള്‍ കുറവായതുമാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് ആവശ്യകത വര്‍ധിക്കാനുള്ള പ്രധാന കാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ ശനിയാഴ്ച രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചെങ്കിലും ഇതുവരെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം താരതമ്യേന കുറവാണ്.


നിലവില്‍, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഡൊമനിക്കന്‍ റിപബ്ലിക്കന്‍ പ്രധാനമന്ത്രി റൂസേവെല്‍ക്ക് ഷെറിറ്റ് വാക്‌സിന്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ബ്രസീലിന് 20 ലക്ഷവും ബൊളീവിയക്ക് 50 ലക്ഷവും വാക്‌സിനുകള്‍ ഇന്ത്യ നല്‍കും.


പൂനെ സിറം ഇന്‍സ്റ്റിറ്റിയുട്ട് ആണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കുന്നത്.

Post a Comment

0 Comments