റിപ്പബ്ലിക്ക് ദിനമാഘോഷിച്ച് ഡെയ്ലി റൈഡേർസ് ക്ലബ്ബ് കാസറഗോഡ്

LATEST UPDATES

6/recent/ticker-posts

റിപ്പബ്ലിക്ക് ദിനമാഘോഷിച്ച് ഡെയ്ലി റൈഡേർസ് ക്ലബ്ബ് കാസറഗോഡ്

 

കാസറഗോഡ്: റിപ്പബ്ലിക്ക് ദിനമാഘോഷത്തിൽ ബേവിഞ്ച സൈക്കളിസ്റ്റ് പോയിൻ്റിൽ പതാക ഉയർത്തിയും, പരിസര പ്രദേശം ശുചീകരിച്ചും ഡെയ്ലി റൈഡേർസ് ക്ലബ്ബ് കാസറഗോഡ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.


രാജ്യത്തിന് ജീവൻ ത്വജിച്ച ധീര ജവാൻമാർക്ക് വേണ്ടി മൗനം ആചരിച്ചു. ക്ലബ്ബ് മുതിർന്ന അംഗം മൊയ്തീൽ ഹാജി ദേശീയപതാക ഉയർത്തി. ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.പി.എ ഫൈസൽ ഉൽഘാടനം ചെയ്തു.

അസ്ലം സ്റ്റാർ അദ്ധ്യക്ഷത വഹിച്ചു. ഗഫൂർ ബേവിഞ്ച, ബർക്കത്തുള്ള, ഉനൈസ് കെ.ജി, മജീദ് എഡ്റൂട്സ് എന്നിവർ സംസാരിച്ചു. അൻസാരി മീത്തൽ സ്വാഗതവും പി.ബി റിഷാദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments