സമരം ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കം തിരിച്ചടിക്കുന്നു; ഡൽഹി അതിർത്തികളിലേക്ക് കർഷകരുടെ ഒഴുക്ക്

LATEST UPDATES

6/recent/ticker-posts

സമരം ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കം തിരിച്ചടിക്കുന്നു; ഡൽഹി അതിർത്തികളിലേക്ക് കർഷകരുടെ ഒഴുക്ക്


സമരകേന്ദ്രങ്ങൾ ഒഴിപ്പിക്കാനുള്ള പൊലീസ് നീക്കത്തിന് പിന്നാലെ ഡൽഹിയുടെ അതിർത്തികളിലേക്ക് കർഷകരുടെ ഒഴുക്ക്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കർഷകർ കൂട്ടത്തോടെ എത്തുന്നത്. അതേസമയം, സിംഗുവിൽ പ്രക്ഷോഭകരെ തടയാൻ പൊലീസ് കിടങ്ങുകൾ കുഴിച്ചു. പ്രക്ഷോഭകർക്കായി വെള്ളം കൊണ്ടുവന്ന ഡൽഹി ജൽ ബോർഡിന്റെ വാഹനം പൊലീസ് തടഞ്ഞു.


സമരകേന്ദ്രങ്ങൾക്ക് കിലോമീറ്ററുകൾക്ക് മുൻപ് തന്നെ വാഹനങ്ങളെ തടയുകയാണ് പൊലീസ്. സിംഗുവിൽ പ്രക്ഷോഭകർക്കായി വെള്ളം കൊണ്ടുവന്ന ഡൽഹി ജൽ ബോർഡിന്റെ വാഹനം പൊലീസ് തടഞ്ഞു. ഇതിന്റെ പേരിൽ ജൽബോർഡ് ഉപാധ്യക്ഷൻ രാഘവ് ഛദ്ദയും പൊലീസും തമ്മിൽ ഏറെനേരം തർക്കമുണ്ടായി.


കിസാൻ മസ്ദൂർ സംഘർഷ് സമിതി സമരത്തിൽ നിന്ന് പിന്മാറുകയാണെന്ന് സമിതി നേതാവ് വിഎം സിംഗ് പ്രഖ്യാപിച്ചെങ്കിലും ഒരുവിഭാഗം കർഷകർ സമരം തുടരുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് കർഷകർ പറഞ്ഞു. ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് വിഎം സിംഗിനെതിരെ സംയുക്‌ത കിസാൻ മുക്തി മോർച്ച ആരോപണമുന്നയിച്ചിരുന്നു.


ഡൽഹിയുടെ അതിർത്തികളിൽ ഏത് നിമിഷവും നടപടിക്ക് തയാറായി തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് പൊലീസും കേന്ദ്രസേനയും.


Post a Comment

0 Comments