കാഞ്ഞങ്ങാട് ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു

കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. പന്ത്രണ്ടിലധികം ഹോട്ടലുകളില്‍  പരിശോധന നടത്തി ഇതില്‍ ചെറുതും വലുതുമായ  ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. പഴക്കമുള്ള ചിക്കന്‍, മുട്ട, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ എണ്ണ, തൈര്,  എന്നിവ സ്‌ക്വാഡ് പിടിച്ചെടുത്തു. 


പരിശോധനയ്ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി.രാജഗോപാലന്‍,  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബീന വി.വി, സീമ പി.വി, ബിജു അന്നൂര്‍, ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.


സി എച്ച്  എം ഫാസ്റ്റ്ഫുഡ്, ഹൈ ഡൈൻ, ഗോൾഡൻ റെസ്റ്റോറെൻ്റ്, ബെസ്റ്റിസ്, ഫാമിലി, ഫിൽ ഫിൽ, പഞ്ചരത്ന, അഥിതി, ന്യൂ കേരള, ന്യൂ കാന്റീൻ, ശ്രീകൃഷ്ണവിലാസം, മാബൈന എന്നീ ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. 

Post a Comment

0 Comments