ശമ്പള പരിഷ്കരണത്തിന് ശുപാർശ; സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 16,500ത്തിൽ നിന്ന് 23,000ലേക്ക്

LATEST UPDATES

6/recent/ticker-posts

ശമ്പള പരിഷ്കരണത്തിന് ശുപാർശ; സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 16,500ത്തിൽ നിന്ന് 23,000ലേക്ക്

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരം നടത്താൻ ശുപാർശ. ശമ്പള പരിഷ്കരത്തെക്കുറിച്ച് പഠിക്കാൻ നിയമിച്ച കെ.മോഹൻ ദാസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.


സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആയും കൂടിയ ശമ്പളം 1,66,800 ആയും ഉയർത്തമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ കുറഞ്ഞ ശമ്പളം 16,500ഉം കൂടിയ ശമ്പളം 1,40,000-ഉം ആണ്.


2019 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കണമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. 28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവർധനവും നൽകാം.


ശമ്പളവും പെൻഷനും വർദ്ധിപ്പിക്കുക വഴി സർക്കാരിന് 4810 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്.


Post a Comment

0 Comments