മഅ്ദനിക്ക് മോചനം ലക്ഷ്യമാക്കിയുളള കമല്‍ സി ചവറയുടെ യാത്ര കാഞ്ഞങ്ങാട്ട് എത്തി

മഅ്ദനിക്ക് മോചനം ലക്ഷ്യമാക്കിയുളള കമല്‍ സി ചവറയുടെ യാത്ര കാഞ്ഞങ്ങാട്ട് എത്തി

 

കാഞ്ഞങ്ങാട്: അബ്ദുനാസര്‍ മഅ്ദനിയ്ക്ക് മോചനവും അദ്ദേഹത്തിന്റെ കാര്യത്തില്‍ മനുഷ്യത്വപരമായി ഇട പ്പെടലുകളുമുണ്ടാവണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് മൊത്തം ചുറ്റി തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്കുള്ള എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ കമല്‍ സി ചവറ കാഞ്ഞങ്ങാട് എത്തി. മമ്പുറത്ത് നിന്ന് കോണ്‍ഗ്രസ് നേതാവായ വി.ആര്‍ അനുപ് ഉദ്ഘാടനം ചെയ്ത് പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവ രെ അനുഗ്രഹവുമായിട്ടാണ് മഅ്ദനിക്ക് ചികില്‍സ സൗകര്യമടക്കം നല്‍കി മനുഷ്യത്വപരമായ സമീപനമുണ്ടാകണമെന്ന ആവശ്യമായി കമല്‍ സി ചവറ യാത്ര തിരിച്ചിരിക്കുന്നത്. മകന്‍ ഭൂമിയും കൂടെയുണ്ട്. 


തന്റെ യാത്രക്ക് പിന്നില്‍ രാഷ്ട്രീയമില്ല. മനുഷ്യത്വമാണ് ഈ യാത്ര തുടങ്ങാനുള്ള വികാരം. സുഹൃത്തുകളാണ് യാത്രയില്‍ താമസ സൗകര്യങ്ങള്‍ നല്‍കുന്നത്. നേരത്തെ മഅ്ദനിയുടെ മോചനത്തിനായി നാല്‍പ്പത്തിയാറ് ദിവസം നിരാഹാര സമരം നടത്തിയിരുന്നു. മഅ്ദനി വിഷയത്തില്‍ ജുഡീഷ്യറിയുടെ കൈയിലാണ് കാര്യങ്ങള്‍ എന്ന് ചോദിച്ച പ്പോള്‍ അതിനു മറുപടി പറഞ്ഞത് സംസ്ഥാന സര്‍ക്കാറിന് ചികില്‍സ പോ ലെയുളള വിഷയങ്ങളില്‍ ഇടപ്പെടാമല്ലോ എന്ന മറുപടിയും ചവറ. അതിനു ശേഷം മകന്‍ ഭൂമി യെയും കൂട്ടി യാത്രക്കായി ഒരുക്കിയ സ്‌കൂട്ടറില്‍ കാഞ്ഞങ്ങാട് കോട്ട ച്ചേരി ട്രാഫിക്ക് സെര്‍ക്കിളില്‍ നിന്നും യാത്ര ചോദിച്ച് കണ്ണൂര്‍ ഭാഗ ത്തേക്ക് പോയി. തിരുവനന്തപുരം സെക്രട്ടറി യേറ്റ് സമീപത്ത് എത്തുന്ന യാത്രയുടെ സമാപനത്തില്‍ സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബിയെ ഉദ്ഘാടനകനാക്കുമെന്നും ചവറ പറഞ്ഞു.

Post a Comment

0 Comments