മിടുക്കരായ കുട്ടികൾക്ക് മുന്നേറാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോഴുണ്ട്-മന്ത്രി ഇ.ചന്ദ്രശേഖരൻ

LATEST UPDATES

6/recent/ticker-posts

മിടുക്കരായ കുട്ടികൾക്ക് മുന്നേറാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോഴുണ്ട്-മന്ത്രി ഇ.ചന്ദ്രശേഖരൻ

 

കാഞ്ഞങ്ങാട്: മിടുക്കരായ കുട്ടികൾക്ക് പഠനത്തിൽ മുന്നേറാനും നേട്ടങ്ങൾ കൈവരിക്കാനുമുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോഴുണ്ടെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.വിദ്യാഭ്യാസ വായ്പയുണ്ട്.സർക്കാർ ആനുകൂല്യമുണ്ട്.ഇതിനെല്ലാം പുറമെ പൊതു സമൂഹത്തിന്റെ ഇടപെടലുമുണ്ട്-മന്ത്രി പറഞ്ഞു.കാഞ്ഞങ്ങാട് യു.ബി.എം.സി.എ.എൽ.പി.സ്‌കൂളിലെ എൽ.എസ്.എസ് സ്‌കോളർഷിപ്പ് ജേതാക്കൾക്ക് അധ്യാപക രക്ഷാകർത്തൃ സമിതി ഒരുക്കിയ അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ കെ.വി.സുജാത അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ വന്ദനനായ്ക്ക്,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി.ജയരാജ്,സ്‌കൂൾ വികസന സമിതി വർക്കിങ് ചെയർമാൻ ടി.വി.നാരായണമാരാർ,പി.ടി.എ.പ്രസിഡന്റ് ഇ.വി.ജയകൃഷ്ണൻ,വൈസ്പ്രസിഡന്റ് വിജയൻമേലത്ത്,പ്രഥമധ്യാപകൻ എം.ടി.രാജീവൻ,സ്റ്റാഫ് സെക്രട്ടറി കെ.പി.രമേശൻ എന്നിവർ സംസാരിച്ചു.വിരമിച്ച അധ്യാപിക ആർ.ശ്യാമളക്ക് മന്ത്രി ഉപഹാരം നൽകി

Post a Comment

0 Comments