ചിത്താരി ഡയാലിസിസ് സെന്റർ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു

ചിത്താരി ഡയാലിസിസ് സെന്റർ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ചിത്താരി  സഹായി ചാരിറ്റി ട്രസ്റ്റിൻ്റെ കീഴിൽ സൗത്ത് ചിത്താരിയിൽ  ആരംഭിക്കുന്ന ചിത്താരി ഡയാലിസിസ് സെൻ്ററിൻ്റെ  ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു.  ചിത്താരി ബംഗ്ലോ-47 റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ   ഡയാലിസിസ് സെന്റർ കൺവീനർ മുഹമ്മദ് കുഞ്ഞി ഖത്തറിൻ്റെ അധ്യക്ഷതയിൽ യുവ വ്യവസായി മുഹമ്മദ് കുഞ്ഞി കുളത്തിങ്കാൽ പ്രകാശന കർമ്മം  നിർവഹിച്ചു.


ചടങ്ങിൽ മുജീബ് മെട്രോ, ഹനീഫ കുളത്തിങ്കാൽ, അഷറഫ് എ ബി എം, ഹബീബ് കുളിക്കാട്,   ബഷീർ മാട്ടുമ്മൽ, ഇർഷാദ് ചിത്താരി, വൺഫോർ അഹമ്മദ്, ഷരീഫ് മിന്ന, ഫസൽ  ചിത്താരി, ഹാറൂൺ ചിത്താരി, ജംഷീദ് കുന്നുമ്മൽ, ഖാലിദ് കുന്നുമ്മൽ എന്നിവർ പങ്കെടുത്തു. അൻവർ ഹസ്സൻ സ്വാഗതവും സികെ കരീം നന്ദിയും പറഞ്ഞു.

Post a Comment

0 Comments