ദേശീയ കണ്ടന്റർ കാർറാലി ചാമ്പ്യൻഷിപ്പ് : മുജീബ് റഹ്മാൻ - മൂസാ ഷരീഫ് സഖ്യം- ടീം കാസറഗോഡ് ജേതാക്കൾ

LATEST UPDATES

6/recent/ticker-posts

ദേശീയ കണ്ടന്റർ കാർറാലി ചാമ്പ്യൻഷിപ്പ് : മുജീബ് റഹ്മാൻ - മൂസാ ഷരീഫ് സഖ്യം- ടീം കാസറഗോഡ് ജേതാക്കൾ

കാസറഗോഡ് : ഉത്തര കർണ്ണാടകയിലെ ഹംപിയിൽ വെച്ച് നടന്ന ആവേശോജ്വലമായ    ദേശീയ കണ്ടന്റർ കാർറാലി ചാമ്പ്യൻഷിപ്പിൽ (റാലി ഡി  ഹംപി ) ടീം  കാസറഗോഡ്  ജേതാക്കളായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്ത റാലിയിലാണ് മുജീബ് റഹ്മാൻ - മൂസാ ഷരീഫ്- സഖ്യം തകർപ്പൻ ജയം നേടി കാസറഗോഡിന്റെ അഭിമാനമുയർത്തിയത്. ഏഴ് തവണ ദേശീയ കാർ റാലി ചാമ്പ്യൻ പട്ടം നേടിയ    മൂസാ ഷരീഫ് - മുജീബ് റഹ്മാൻ സഖ്യം വോൾക്സ് വാഗൺ പോളോ കാർ ഉപയോഗിച്ചാണ് കളത്തിലിറങ്ങിയത്. പരുപരുക്കൻ പാതയിലൂടെയടക്കമുള്ള 120 കിലോ മീറ്റർ ദൈർഘ്യവും 4 സ്പെഷ്യൽ സ്റ്റേജുകളുമടങ്ങിയ  മത്സരം  1 മണിക്കൂർ 2 മിനുട്ടും 2 സെക്കന്റും കൊണ്ട് പൂർത്തീകരിച്ചാണ് ഈ സഖ്യം മിന്നും വിജയം നേടിയത്. ആദ്യമായാണ് കാസറഗോഡ് നായന്മാർമൂല സ്വദേശിയായ മുജീബ്റഹ്മാനോടൊപ്പം ചേർന്ന് ഒരു ദേശീയ കാർ റാലിയിൽ മൂസാ ഷരീഫ് മത്സരിച്ചത്.പ്രഥമ പോരാട്ടത്തിലെ വിജയം ഈ സഖ്യത്തിന് ഏറെ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ഒപ്പം ഈ മേഖലയിൽ  കാസറഗോഡിന്റെ പ്രതീക്ഷയും ഉയർന്നിട്ടുണ്ട്. 


ഫോട്ടോ : റാലി ഡി ഹംപിയിലെ  വിജയത്തിന് ശേഷം  മുജീബ് റഹ്മാൻ -മൂസാ ഷരീഫ് സഖ്യം ട്രോഫിയുമായി.

Post a Comment

0 Comments