എസ് കെ എസ് എസ് എഫ് സ്ഥാപക ദിനാചരണം നടത്തി

LATEST UPDATES

6/recent/ticker-posts

എസ് കെ എസ് എസ് എഫ് സ്ഥാപക ദിനാചരണം നടത്തി

കാഞ്ഞങ്ങാട്:  സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ ( എസ് കെ എസ് എസ് എഫ്  ) ൻറെ 32 -ാം വാർഷിക സ്ഥാപക ദിനം എസ് കെ എസ് എസ് എഫ്  കൊളവയൽ ശാഖ കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു.


രാവിലെ കൊളവയൽ ജുമാ മസ്ജിദ് അങ്കണത്തിൽ ജമാഅത്ത് പ്രസിഡണ്ട് ബി മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയർത്തി. എസ് കെ എസ് എസ് എഫ്  മെമ്പർഷിപ്പ് കാർഡ് വിതരണോദ്ഘാടനംഎസ് കെ എസ് എസ് എഫ്  കാഞ്ഞങ്ങാട് മേഖല ട്രഷററും കൊളവയൽ ജുമാ മസ്ജിദ് ഖത്വീബുമായ ഉസ്താദ് ആരിഫ് അഹ്മദ് ഫൈസി ശാഖ കമ്മിറ്റി മെമ്പർ അബ്ദുല്ല എ കെ ക്ക് നൽകി നിർവഹിച്ചു. 


സമസ്തയ്ക്കും നാടിനും വേണ്ടി ജീവതം സമർപ്പിച്ച ഉലമാക്കൾ, ഉമറാക്കൾ, പ്രവർത്തകർ എന്നിവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. SKSSF ശാഖ പ്രസിഡന്റ് മുഷ്താഖ് അഹ്മദ് ഹുദവി അദ്ധ്യക്ഷത വഹിച്ചു. ശാഖ ജനറൽ സെക്രട്ടറി മുഹമ്മദ് യാസീൻ ഹുദവി സ്വാഗതവും സഹചാരി സെക്രട്ടറി നദീം നന്ദിയും പറഞ്ഞു. മധുര വിതരണത്തോടെ പരിപാടി സമാപിച്ചു.


 കൊളവയൽ ജമാഅത്ത് ജനറൽ സെക്രട്ടറി അഷ്റഫ്, ജമാഅത്ത് സെക്രട്ടറി സുബൈർ കംടികാട്ത്ത്, അബ്ദുൽ ഖാദിർ ഉസ്താദ്, മുജീബ് ദാരിമി ഉസ്താദ്, അബ്ബാസ് അഹ്സനി ഉസ്താദ്, മുസ്തഫ, ഖാലിദ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments