കാഞ്ഞങ്ങാട്ട് വന്‍ മയക്കുമരുന്ന് വിതരണ സംഘങ്ങള്‍ കൗമാരപ്രായക്കാര്‍ക്കിടയില്‍ പിടിമുറുക്കുന്നു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് വന്‍ മയക്കുമരുന്ന് വിതരണ സംഘങ്ങള്‍ കൗമാരപ്രായക്കാര്‍ക്കിടയില്‍ പിടിമുറുക്കുന്നു

 

കാഞ്ഞങ്ങാട്: വന്‍ മയക്കുമരുന്ന് വിതരണ സംഘങ്ങള്‍ കൗമാരപ്രായക്കാര്‍ക്കിടയില്‍ പിടിമുറുക്കുന്നത് ആശങ്കയുളവാക്കുന്നു. മയക്കുമരുന്നുകളെത്തിച്ച്‌ വില്‍പ്പനനടത്തുന്ന സംഘം സജീവമാണെങ്കിലും പോലീസ് നടപടിയെടുക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു.


കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച്‌ നടക്കുന്ന വിതരണം കൗമാരക്കാരെ ലക്ഷ്യമിട്ടാണ്. ബേക്കലിലും കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചും മാസങ്ങളായി ലഹരിവില്‍പ്പന സജീവമാണ്. കഞ്ചാവിന്റെ വീര്യം പോരാതായി വന്നതോടെയാണ് കൗമാരക്കാര്‍ എംഡിഎംഏ പോലുള്ള വീര്യമേറിയ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് മാറിയത്. ഒരു ഗ്രാം എംഡിഎംഏ മയക്കുമരുന്നിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 4000 ഇന്ത്യന്‍ രൂപ വിലയുണ്ടെന്നാണ് കണക്ക്.


ഇത്തരം ലഹരിക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെയാണ് വില്‍പ്പനക്കാരും ഇത് എത്തിക്കുന്ന ഇടനിലക്കാരുടെ എണ്ണവും വര്‍ദ്ധിച്ചത്.


ലഹരികടത്തുകാര്‍ തമ്മിലുള്ള കിടമത്സരം വര്‍ദ്ധിക്കുകയും, ഇവര്‍ തമ്മിലുള്ള മത്സരം മൂലം വിവരം പോലീസിന് ചോര്‍ന്ന് കിട്ടുമ്ബോള്‍ മാത്രമാണ് ലഹരിക്കടത്തുസംഘത്തിനുമേല്‍ പിടിവീഴുന്നത്. വന്‍ നഗരങ്ങളെ വെല്ലുന്ന രീതിയില്‍ കാസര്‍കോട് ജില്ല ലഹരിക്കടത്തുകാരുടെയും ഉപയോഗിക്കുന്നവരുടെയും വിഹാരകേന്ദ്രമായിരിക്കുകയുമാണ്. കാസര്‍കോട്ട് കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രണ്ടുതവണ പിടികൂടിയ വീര്യം കൂടിയ മയക്കുമരുന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് വിതരണത്തിന് കൊണ്ടുവരികയായിരുന്നുവെന്നാണ് ലഭ്യമാകുന്ന സൂചന.

Post a Comment

0 Comments