പ്രാർത്ഥന നിരതമായി ബേക്കൽ ഖുതുബ പള്ളി ; സ്വലാത്ത് വാർഷികം നടത്തി

LATEST UPDATES

6/recent/ticker-posts

പ്രാർത്ഥന നിരതമായി ബേക്കൽ ഖുതുബ പള്ളി ; സ്വലാത്ത് വാർഷികം നടത്തി

ബേക്കൽ : നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന ബേക്കൽ ഖുതുബ പള്ളിയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രാർത്ഥന മജ്ലിസ് തുടങ്ങി . ആയിരക്കണക്കിന് വിശ്വാസികൾ പ്രതീക്ഷയോടെ കടന്നു വരുന്ന ബേക്കൽ ഖുതുബ പള്ളിയിൽ കോവിഡ് വ്യാപനത്തോട് കൂടി താൽക്കാലികമായി നിർത്തി വെച്ചിരിക്കുക ആയിരുന്നു . ഇപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വലാത്ത് മജ്ലിസ് പുനരാരംഭിച്ചു . എല്ലാ വ്യാഴാഴ്ചയും കൃത്യം മൂന്ന് മണിക്കാണ് സ്വലാത്ത് ആരംഭിക്കുന്നത് . മാസത്തിൽ ഒരു പ്രാവശ്യം ഖുതുബിയ്യത് റാത്തീബും നടക്കാറുണ്ട് . പ്രാർത്ഥനയ്ക്കായി വരുന്നവർ മുഴുവൻ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് പള്ളിക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .


പണ്ഡിതന്മാരുടെ നേതൃത്വത്തിൽ സ്വലാത്ത് വാർഷികം നടന്നു . ബേക്കൽ ജുമാ മസ്ജിദ് ഖത്തീബ് ഷാഫി ചാലിയം ബാഖവി രാവിലെ പതാക ഉയർത്തി . ജമാഅത്ത് പ്രെസിഡന്റ്‌ അബൂബക്കർ അബ്ബാസ് ഹാജി അധ്യക്ഷം വഹിച്ചു . ഷാഫി ബാഖവി ചാലിയം ഉദ്‌ഘാടനം ചെയ്തു . സ്വലാത്തിനും കൂട്ട് പ്രാർത്ഥനയ്ക്കും സയ്യിദ് ജഹ്ഫർ തങ്ങൾ ബാഫഖി നേതൃത്വം നൽകി . സയ്യിദ് യു പി എസ് തങ്ങൾ, ആസിഫ് ഹിമമി, ഹബീബ് ഉമരി തുടങ്ങിയവർ സംസാരിച്ചു .

ഇഖ്ബാൽ ബേക്കറി സ്വാഗതവും  മൊയ്‌തു ഹാജി മാസ്തിഗുഡ്ഡ നന്ദിയും പറഞ്ഞു .

Post a Comment

0 Comments