മെഗാ ഹെയർ ഡൊനേഷൻ ക്യാമ്പുമായി എൻ എസ് എസ് നെഹ്റു കോളേജ് യൂണിറ്റ്

LATEST UPDATES

6/recent/ticker-posts

മെഗാ ഹെയർ ഡൊനേഷൻ ക്യാമ്പുമായി എൻ എസ് എസ് നെഹ്റു കോളേജ് യൂണിറ്റ്

 

കാഞ്ഞങ്ങാട് : ലോക ക്യാൻസർ ദിനാചരണ ത്തിൻറെ ഭാഗമായി നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ എസ് യൂണിറ്റ് ഹെയർ ഡൊനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഫെബ്രുവരി നാലിന് ആരംഭിച്ച ക്യാമ്പ് 15 ദിവസം നീണ്ടുനിന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ എൻഎസ്എസ് വൊളണ്ടീർ  സെക്രട്ടറി ഹരിത.കെ.വി, വളണ്ടിയർസ് ആയ അനുശ്രീ ഇ, നിരഞ്ജന എന്നിവരിൽ നിന്നും മുടി ഏറ്റുവാങ്ങിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി ആദിത്യ വി സ്വാഗതം പറഞ്ഞു. നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ. ടി വിജയൻ അധ്യക്ഷത വഹിച്ചു. ഡോ.സുരേഷ് കുമാർ(എ എം സി കോഡിനേറ്റർ), ഡോ. കെ വി മുരളി(ഐക്യു എ സി കോഡിനേറ്റർ), ഡോ. സുപ്രിയ എൻ ടി(മുൻ എൻ എസ്‌ പ്രോഗ്രാം ഓഫീസർ), ജിഷ പിവി(മുൻ എൻ എസ്‌ എസ് പ്രോഗ്രാം ഓഫീസർ), മംഗള എന്നിവർ ആശംസ പറഞ്ഞു. എൻഎസ്എസ് വളണ്ടിയർ  സെക്രട്ടറിമാരായ ആദിത്യ വി, ഹരിത കെ വി,നന്ദകിഷോർ, അനുവിന്ദ് സി,എന്നിവർ പ്രോഗ്രാമിന് നേതൃത്വം വഹിച്ചു

Post a Comment

0 Comments