60 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നാളെ മുതല്‍

LATEST UPDATES

6/recent/ticker-posts

60 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നാളെ മുതല്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് 60 വയസിന് മുകളിലുള്ളവര്‍ക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍. വ്യക്തികള്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും തെരഞ്ഞെടുക്കാം. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യസേതു ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. 45നും 60നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാം. കോവിഡ് പ്രതിരോധ മരുന്ന് സംസ്ഥാനത്ത് സൗജന്യമായാണ് നല്‍കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മുന്നൂറോളം സ്വകാര്യ ആശുപത്രികളെയും മരുന്നു വിതരണശൃംഖലയില്‍ ഉള്‍പ്പെടുത്തി.


ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ  മുന്‍നിര പോരാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തിനാണ് നാളെ തുടക്കമാകുന്നത്. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യസേതു ആപ്പ് വഴിയുമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് മൊബൈല്‍ ഫോണ്‍ നമ്പറിന്റെ കൃത്യത ഉറപ്പുവരുത്തണം. ഒടിപി നമ്പറിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍. രജിസ്‌ട്രേഷന്‍ സമയത്ത് വാക്‌സിന്‍ കേന്ദ്രങ്ങളുടെ പട്ടിക നല്‍കും. 


രജിസ്‌ട്രേഷന്‍ സമയത്ത് ഫോട്ടോ ഐഡി കാര്‍ഡിലെ വിവരങ്ങള്‍ നല്‍കണം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നാല് ഗുണഭോക്താക്കള്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഓരോ വ്യക്തിയും പ്രത്യേകമായി ഐഡി കാര്‍ഡിലെ വിവരങ്ങള്‍ കൈമാറണം. തുടര്‍ന്ന് വ്യക്തികള്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും തെരഞ്ഞെടുക്കാം. രജിസ്‌ട്രേഷന്‍ സമയത്ത് രണ്ടാം ഡോസിന്റെ വിവരങ്ങളും ലഭ്യമാക്കും.45നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.ഹൃദ്രോഗം, ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍, എച്ച്‌ഐവി അണുബാധ തുടങ്ങി 20 രോഗാവസ്ഥകള്‍ ഇതില്‍പ്പെടും. 

Post a Comment

0 Comments