22 കാരിയായ ടിക് ടോക് താരത്തിന്റെ മരണം; മഹാരാഷ്ട്ര മന്ത്രി രാജിവച്ചു

LATEST UPDATES

6/recent/ticker-posts

22 കാരിയായ ടിക് ടോക് താരത്തിന്റെ മരണം; മഹാരാഷ്ട്ര മന്ത്രി രാജിവച്ചു

മുംബൈ: 'ടിക്​ ടോക്​' താരം 22 കാരി പൂജ പൂജ ചവാന്‍റെ  ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ ആരോപണ വിധേയനായ മഹാരാഷ്​ട്ര വനംമന്ത്രി സഞ്​ജയ്​ റാത്തോഡ്​ രാജിവച്ചു. വിദർഭയിൽ നിന്നുള്ള ശിവസേന നേതാവും ബഞ്ചാര സമുദായത്തിലെ പ്രബലനുമാണ്​ റാത്തോഡ്​​. തിങ്കളാഴ്​ച സംസ്​ഥാന നിയമസഭ ബജറ്റ്​ സമ്മേളനം ആരംഭിക്കാരിനിരിക്കെയാണ്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയെ കണ്ട്​ രാജിക്കത്ത്​ നൽകിയത്​. 


 സഞ്ജയ്​ റാത്തോഡും പൂജയുടെ ബന്ധുവും തമ്മിൽ നടത്തിയതായി ആരോപിക്കുന്ന ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ റാത്തോഡിന്‍റെ രാജിക്കായി ബിജെപി രം​ഗത്ത് എത്തിയിരുന്നു. പൂജയുടെ ഗർഭമലസിയതുമായി ബന്ധപ്പെട്ട രേഖകളും മന്ത്രിയെ സംശയമുനയിലാക്കി.


സംഭവത്തിൽ മുഖ്യമന്ത്രിയുടെ​ ഉത്തരവിനെ തുടർന്ന്​ അന്വേഷണം നടക്കുന്നുണ്ട്​. കഴിഞ്ഞ 16ന്​ മുഖ്യനെ കണ്ട്​ റാത്തോഡ്​ രാജി സന്നദ്ധത അറിയിച്ചെങ്കിലും ബഞ്ചാര സമൂദായത്തിന്‍റെ സമ്മർദം ഭയന്ന് സ്വീകരിച്ചിരുന്നില്ല.മന്ത്രിക്കെതിരായ ആരോപണങ്ങൾ പൂജയുടെ ബന്ധുക്കൾ നിഷേധിച്ചിട്ടുണ്ട്​. കഴിഞ്ഞ ഏഴിനാണ്​ പുനെയിൽ സഹോദരൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന്​ വീണ്​ പൂജ മരിച്ചത്​.


Post a Comment

0 Comments