ചൊവ്വാഴ്ച, സെപ്റ്റംബർ 29, 2026



കാഞ്ഞങ്ങാട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ബേക്കൽ ഫോർട്ടും ആസ്റ്റർ മിംസ് കാസർഗോഡും ആസ്റ്റർ വൊളണ്ടിയേഴ്സും സംയുക്തമായി സി.പി.ആർ (കാർഡിയോപൾമണറി റീസസിറ്റേഷൻ) പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഹൃദയാഘാതമോ ഹൃദയസ്തംഭനമോ സംഭവിക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ പ്രാഥമികമായി ചെയ്യേണ്ട ജീവൻരക്ഷാ നടപടികളെക്കുറിച്ച് പൊതുജനങ്ങൾക്ക് പ്രായോഗിക പരിശീലനം നൽകുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.


ലയൺസ് ക്ലബ് ബേക്കൽ ഫോർട്ട് പ്രസിഡന്റ് എ.കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.വി. രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ സിച്ച് സ്വാഗതം പറഞ്ഞു. ലയൺസ് ക്ലബ് ബേക്കൽ ഫോർട്ട് സെക്രട്ടറി ശ്രീകുമാർ പള്ളഞ്ചി നന്ദി രേഖപ്പെടുത്തി.


ആസ്റ്റർ മിംസ് വൊളണ്ടിയർമാരായ ഹരി മുരളി, ഹരിത എന്നിവർ സി.പി.ആർ പരിശീലനത്തിന് നേതൃത്വം നൽകി. ഹൃദയസ്തംഭനം സംഭവിച്ച വ്യക്തിക്ക് അടിയന്തരമായി നൽകേണ്ട നെഞ്ചമർദ്ദനം ഉൾപ്പെടെയുള്ള പ്രാഥമിക ജീവൻരക്ഷാ നടപടികൾ പ്രായോഗികമായി പരിചയപ്പെടുത്തി.


ബഷീർ കുശാൽ, ഗോവിന്ദൻ നമ്പൂതിരി, ഹംസ അസീസ്, അബ്ദുൾ സലാം കെ.വി. എന്നിവർ സംസാരിച്ചു.


പൊതുജനങ്ങളിൽ ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായി ഇടപെടാനുള്ള പ്രായോഗിക അറിവ് നൽകുന്നതിനും പരിപാടി സഹായകമായി.


ഫോട്ടോ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ബേക്കൽ ഫോർട്ടും ആസ്റ്റർ മിംസ് കാസർഗോഡും ആസ്റ്റർ വൊളണ്ടിയേഴ്സും സംയുക്തമായി സി.പി.ആർ (കാർഡിയോപൾമണറി റീസസിറ്റേഷൻ) പരിശീലന ക്ലാസ് കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ പരിപാടി ഉദ്ഘാടനം ചെയ്യുന്നു 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ