കാസറഗോഡിന്റെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ; മൂവ്മെന്റ് ഫോർ ബെറ്റർ കേരള- കാസറഗോഡ് കേരളാ ഗവർണ്ണർക്ക് നിവേദനം നൽകി

LATEST UPDATES

6/recent/ticker-posts

കാസറഗോഡിന്റെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ; മൂവ്മെന്റ് ഫോർ ബെറ്റർ കേരള- കാസറഗോഡ് കേരളാ ഗവർണ്ണർക്ക് നിവേദനം നൽകി

 

കാഞ്ഞങ്ങാട്: മൂവ്മെന്റ്  ഫോർ ബെറ്റർ കേരള- കാസറഗോഡ്  പ്രതിനിധികൾ കാസറഗോഡിന്റെ ആരോഗ്യ രംഗത്തെ ശോചനീയാവസ്ഥ പരിഹരിക്കാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്ന ആവശ്യവുമായി കേരള ഗവർണറെ കണ്ടു.


വർഷങ്ങൾക്ക് മുൻപേ കേന്ദ്ര സർവകലാശാലയുടെ കീഴിൽ പെരിയ മെയിൻ ക്യാമ്പസിൽ  അനുവദിക്കുമെന്നു പറഞ്ഞിരുന്ന മെഡിക്കൽ കേന്ദ്ര കോളേജ് യാഥാർഥ്യമാക്കാനായി കേന്ദ്ര മാനവികശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ടു നടപടികൾ കൈക്കൊള്ളണമെന്നും, അതുപോലെ കേരളത്തിന് അനുവദിക്കുന്ന നിർദിഷ്‌ട്ട എയിംസിനായി സംസ്ഥാന സർക്കാർ കൊടുക്കുന്ന പ്രൊപോസലിൽ കാസറഗോഡിനെ കൂടി ഉൾകൊള്ളിക്കാനായി കേരള സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ഉള്ള പ്രധാന ആവശ്യങ്ങൾ ഉന്നയിക്കുന്ന നിവേദനവും അനുബന്ധ റിപ്പോർട്ടുകളും, വിവരാവകാശ രേഖകളും ബഹുമാനപ്പെട്ട കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സമർപ്പിച്ചു. 


കേരള കേന്ദ്ര സർവകലാശാലയുടെപന്ത്രണ്ടാമത് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കുവാനായി കാസറഗോഡ് എത്തിയ ഗവർണറുമായി കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ വച്ച് MBK കാസർഗോഡ് പ്രസിഡന്റ് ശ്രീ സാം ജോസ്, ജോയിൻറ് സെക്രെട്ടറി അബ്ദുല്ല എടക്കാവ്, എയിംസ് ജനകീയ കൂട്ടായ്മ എക്സികുട്ടീവ് മെബർ അഭിനേഷ് എന്നിവർ കൂടിക്കാഴ്ച നടത്തുകയും കാസറഗോഡിന്റെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ അവതരിപ്പിക്കുകയായിരുന്നു . പ്രസ്തുത വിഷയത്തിൽ MBK കാസറഗോഡ് വർഷങ്ങളായി നടത്തിയ പഠനങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങളും മറ്റു അനുബന്ധ രേഖകളും നിവേദനത്തിന്റെ കൂടെ ഗവർണർക്ക് കൈമാറി . മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ അഭാവം കാസറഗോഡ്ന്റെ ആരോഗ്യ രംഗത്തെ പിന്നോട്ടടിക്കുന്നതും, ഇരുപത്തിരണ്ടു വർഷങ്ങൾക്ക് മുൻപ് കാസറഗോഡ് ജില്ലയിലെ കശുമാവിൻ പ്ലാന്റേഷനുകളിൽ എൻഡോസൾഫാൻ കീട നാശിനി തളിച്ചത് മുതൽ ആരംഭിച്ച കാസറഗോഡിലെ ഒരു വിഭാഗം ജനതയുടെ ദുരിത ജീവിതവും ഗവർണർക്ക് മുന്നിൽ അവതരിപ്പിച്ചു.  എൻഡോസൾഫാൻ ഇരകളും ജനകീയ സമിതിയും നടത്തിയ പ്രത്യക്ഷ സമരങ്ങളിൽ ഇടപെട്ട സുപ്രീം കോടതി 2017 ൽ കാസറഗോഡ്ന് എല്ലാ വിധ നൂതനസംവിധാനങ്ങളുമടങ്ങുന്ന ആശുപത്രി നിർമിച്ചു നൽകണമെന്ന് കേരള, കേന്ദ്ര  സർക്കാറുകളോട്   നിർദ്ദേശിച്ചെങ്കിലും ഇതുവരെ ഒന്നും യാഥാർഥ്യമായിട്ടില്ല. കേന്ദ്ര സർവകലാശാലയുടെ കീഴിൽ വർഷങ്ങൾക്ക് മുൻപേ അനുവദിക്കപ്പെട്ട മെഡിക്കൽ കോളേജ് ഇന്നും ചുവപ്പു നാടയിൽ കുടുങ്ങി കിടക്കുന്നു. 


2014 ൽ എല്ലാ സംസ്ഥാനങ്ങൾക്കും AIIMS പ്രഖ്യാപിച്ച നരേന്ദ്ര മോഡി സർക്കാർ ഇതുവരെ 15 സംസ്ഥാനങ്ങൾക്ക് അനുവദിച്ചു കഴിഞ്ഞു , ഇനി ബാക്കിയുള്ള 5 സംഥാനങ്ങളിൽ ഒരെണ്ണം കേരളം ആണ്. 2015 കാലഘട്ടം മുതൽ  കേരള സർക്കാർ സമർപ്പിക്കുന്ന എയിംസിനായുള്ള പ്രൊപ്പോസലിൽ  കാസർഗോഡിനെ കൂടി  ഉൾപ്പെടുത്തണം എന്ന മുറവിളി ജില്ലയിൽ നിന്നും ഉയരുന്നുവെങ്കിലും  കേരള സർക്കാർ ഇതുവരെ കേൾക്കാൻ തയ്യാറായിട്ടില്ല. 2015 ൽ കഴിഞ്ഞ സർക്കാർ കോഴിക്കോട്, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നീ സ്ഥലങ്ങൾ ചേർത്തുള്ള പ്രൊപ്പോസലും, അതുപോലെ 2018 ൽ ഇപ്പോഴത്തെ സർക്കാർ കോഴിക്കോടിന് വേണ്ടിയുമുള്ള പ്രൊപ്പോസലുമാണ് കേന്ദ്രത്തിൽ സമർപ്പിച്ചിരിക്കുന്നത്. 


കേന്ദ്ര മാനവികശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട്  കേന്ദ്ര സർവകലാശാലയിലെ സ്‌കൂൾ ഓഫ് മെഡിസിന് വേണ്ട അനുമതി നേടി എടുക്കാനും,മുകളിൽ പറഞ്ഞ എൻഡോസൾഫാൻ അടക്കമുള്ള  സാഹചര്യത്തിൽ ,  ഇതുവരെ കാസറഗോഡിന് സർക്കാർ തലത്തിൽ ഒരു ന്യൂറോളജിസ്‌റ്റോ നെഫ്രോലജിസ്റ്റോ ലഭിച്ചിട്ടില്ല എന്നതും,  മാറി മാറി വരുന്ന സർക്കാരുകൾ കാസർഗോഡിനെ അവഗണിച്ചുകൊണ്ട് കടന്നു പോവുന്ന ഈ  സാഹചര്യത്തിൽ  കേരളത്തിന് നിർദിഷ്ട്ടമായ AIIMS എല്ലാം കൊണ്ടും കാസറഗോഡിന് അർഹത പെട്ടതാണെന്നും അതിന് വേണ്ട ശുപാർശ കേരളം സർക്കാരിനോട് നടത്തണമെന്നും MBK പ്രതിനിധികൾ ആവശ്യപ്പെട്ടു. 


*എയിംസ് ഫോർ കാസറഗോഡ്* എന്ന ആവശ്യവുമായി  ജില്ലയിൽ ഉയർന്നു കൊണ്ടിരിക്കുന്ന വലിയ ജനകീയ മുന്നേറ്റത്തെപ്പറ്റിയും, ഇപ്പോഴത്തെയും, കഴിഞ്ഞ സർക്കാരും കാസരഗോഡിന്റെ ന്യായമായ ആവശ്യത്തിനെ അവഗണിക്കുന്ന കാര്യവും,കാസറഗോഡ് ജില്ലാ മികച്ച ചികിത്സക്കായി വർഷങ്ങളായി മംഗലാപുരത്തെ ആശ്രയിച്ചു വരുന്നതും  കൊറോണ വ്യാപനം കണക്കിലെടുത്തു കർണാടക സംസ്ഥാന അതിർത്തി അടച്ചതോടെ വിദഗ്ധ ചികിത്സ ലഭിക്കാതെ ഇരുപതിലധികം വിലപ്പെട്ട ജീവനുകൾ നഷ്ട്ടപ്പെട്ടകാര്യവും    എയിംസ് ജനകീയ ആക്ഷൻ കമ്മറ്റി എക്സികുട്ടീവ് അംഗമായ അഭിനേഷ് അദ്യേഹത്തെ അറിയിക്കുകയും ജനകീയ കൂട്ടായ്മയുടെ മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു. 


*എംബിക്കെ  കാസര്ഗോഡും, എയിംസ് ജനകീയ കൂട്ടായ്മ* പ്രതിനിധിയും സമർപ്പിച്ച ആവശ്യങ്ങൾ ശ്രദ്ധാ പൂർവ്വം കേട്ട ഗവർണർ , വിശദവിവരങ്ങളുടെ സോഫ്റ്റ് കോപ്പി ഈ മെയിലിൽ അയക്കാനും ന്യായമായ ഈ  ആവശ്യങ്ങൾ വിശദമായി പഠിച്ചു വേണ്ട കാര്യങ്ങൾ ചെയ്യാമെന്നു പറയുകയും എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും  ചെയ്തു.  ഈ  വിഷയത്തിൽ എംബിക്കയുടെ ഇടപെടൽ ഇവിടെ നിർത്തരുതെന്നും ഏത് ആവശ്യത്തിനും ബന്ധപ്പെടാനും  ഫോളോവപ്പ് ചെയ്യാനുള്ള ഓഫീസ് സ്റ്റാഫിന്റെ വിവരങ്ങൾ കൈമാറുകയും ചെയ്തു.


കേരള സർക്കാർ സൊസൈറ്റി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ജാതി മത രാഷ്ട്രീയം ഇല്ലാത്ത ഒരു സംഘടനയാണ് എം‌.ബി‌.കെ കാസറഗോഡ് (Movement of Better Kerala, Kasaragod). സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ അഴിമതിക്കെതിരെ പോരാടൽ, കാസറഗോഡിന്റെ നാനാവിധ വികസന കാര്യങ്ങളിൽ സപ്പോർട്ട് ചെയ്തു അതുവഴി പിന്നോക്ക ജില്ല എന്ന പേര് മാറ്റി വികസിത ജില്ല എന്നാക്കി മാറ്റുക എന്നതാണ്.   കൂടാതെ പൊതുജനങ്ങൾക്കു അവരുടെ ഭരണഘടന പ്രകാരമുള്ള അവകാശങ്ങളെ പറ്റി അവബോധം സൃഷ്ടിച്ചു നാടിന്റെ ഉന്നമനത്തിനു വേണ്ടി ഞങ്ങളോട് ചേർന്ന് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുക എന്നതും.

Post a Comment

0 Comments