ഒത്തൊരുമയുടെയും കാരുണ്യത്തിന്റെയും സ്നേഹ സ്പർശമായി ബടക്കൻ ഫാമിലി

ഒത്തൊരുമയുടെയും കാരുണ്യത്തിന്റെയും സ്നേഹ സ്പർശമായി ബടക്കൻ ഫാമിലി

 

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിൽ ആരംഭിക്കുന്ന ചിത്താരി ഡയാലിസിസ് സെന്ററിന് ആവശ്യമായ 3ലക്ഷം രൂപ വില വരുന്ന   യു പി എസ്  സിസ്റ്റം നൽകി ഒത്തൊരുമയുടെയും കാരുണ്യത്തിന്റെയും സ്നേഹ സ്പർശമായി  മാറിയിരിക്കുകയാണ് ചിത്താരിയിലെ ബടക്കൻ  ഫാമിലി. ചിത്താരിയിൽ നടന്ന ചടങ്ങിൽ ഫാമിലി മെമ്പർമാരായ   അൻവർ, നിസാർ,   ഫഹദ്,  മുനീർ, നുഹ്മാൻ, ഹാരിസ്, സിറാജ്, സാഹിർ, ജാഫർ, വഹാബ്, മുനവീർ, എന്നിവർ ചേർന്ന് ഡയാലിസിസ്സെന്റർ  ചെയർമാൻ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിക്ക്  ചെക്ക്  കൈമാറി. ചടങ്ങിൽ സി കെ കരീം ശരീഫ് മിന്ന യാസർ ചിത്താരി കാലിദ് കുന്നുമ്മൽ അഷറഫ് ചാപ്പയിൽ കാദർ തായൽ  ഇർഷാദ് ചിത്താരി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments