ഉദുമ സ്‌കൂൾ കുത്തിത്തുറന്ന മോഷ്ടാവിനെ കവർച്ച ചെയ്ത വാഹനവുമായി ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു

LATEST UPDATES

6/recent/ticker-posts

ഉദുമ സ്‌കൂൾ കുത്തിത്തുറന്ന മോഷ്ടാവിനെ കവർച്ച ചെയ്ത വാഹനവുമായി ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു

 

കാഞ്ഞങ്ങാട്: ഉദുമ സ്‌കൂൾ കുത്തിത്തുറന്ന് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന നാല് ലാപ്ടോപ്പുകളും പ്രിന്ററും പ്രൊജക്ടറും അടക്കം കവർച്ച ചെയ്ത പ്രതിയെ മംഗളുരു ബൽത്തങ്ങാടിയിൽനിന്നും കവർച്ച ചെയ്ത ബൊലോറോയുമായി ബേക്കൽ പോലീസ് പള്ളിക്കരയിൽനിന്നും അറസ്റ്റ് ചെയ്തു.  മാങ്ങാട് കൂളിക്കുന്നിലെ റംസാനെ (23 )യാണ് ഇന്നലെ രാത്രി വാഹന പരിശാധനക്കിടെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഉദുമ സ്‌കൂളിൽനിന്നും കവർച്ച ചെയ്ത ലാപ്ടോപ്പുകളിൽ നിന്നും ഒരെണ്ണം ഈ വാഹനത്തിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ്  പള്ളിക്കരയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ ഓടിച്ചു പോയ വാഹനം റംസാൻ കവർച്ച ചെയ്ത ഇതേ ബൊലോറോ വാഹനമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബൊലോറോ മോഷണം പോയ സംഭവത്തിൽ ബെൽത്തങ്ങാടി പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പ്രതി ബേക്കലിൽ കുടുങ്ങിയത്. 

Post a Comment

0 Comments