ഹോസ്ദൂര്‍ഗ് നിയോജകമണ്ഡലത്തില്‍ മന്ത്രി ചന്ദ്രശേഖരനെതിരെ ജനതാദള്‍ യുണൈറ്റ്ഡ് ജില്ലാ പ്രസിഡണ്ട് ടി എ സമദ് മത്സരിക്കും

ഹോസ്ദൂര്‍ഗ് നിയോജകമണ്ഡലത്തില്‍ മന്ത്രി ചന്ദ്രശേഖരനെതിരെ ജനതാദള്‍ യുണൈറ്റ്ഡ് ജില്ലാ പ്രസിഡണ്ട് ടി എ സമദ് മത്സരിക്കും

 

കാഞ്ഞങ്ങാട് : ജനതാദള്‍ യുണൈറ്റ്ഡ് മത്‌സരിക്കുന്ന 15 നിയോജകമണ്ഡലങ്ങളില്‍ ഒമ്പതിടത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഹോസ്ദൂര്‍ഗ് നിയോജകമണ്ഡലത്തില്‍ മന്ത്രി ചന്ദ്രശേഖരനെതിരെ ജനതാദള്‍ യുണൈറ്റ്ഡ് ജില്ല പ്രസിഡണ്ട് ടി എ സമദ് ഇന്ന് ഭരണാധികാരി മുമ്പാകെ നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കും. അഡ്യക്കറ്റ് സംഗീത് ലൂയിസ് ( ചാലക്കുടി) ലത്തീഫ ഭാനു ( കല്‍പ്പറ്റ ) ബിന്ദു ( സുല്‍ത്താന്‍ ബത്തേരി ) ബി റാണി ( മാനന്തവാടി ) സതീശ് ബാബു ( പെരിന്തല്‍മണ്ണ ) വടകിയമ്മ ( കോങ്ങാട് ) കെ ശിവാനി ( മണ്ണാര്‍കാട് ) ഡോക്ടര്‍ എല്‍ സി വര്‍ക്കി ആലപ്പുഴ എന്നിവരാണ് മറ്റ് നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ ആകെ പതിനഞ്ച് സ്ഥാനാര്‍ത്ഥികള്‍ വിവിധ ജില്ലകളില്‍ മത്സരിക്കും. കേന്ദ്രത്തിലും ബിഹാറിലും ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായ ജെഡിയുവിന് അര്‍ഹിക്കുന്ന പ്രാതിനിധ്യം കേരളത്തില്‍ ലഭിക്കാത്തതുകൊണ്ടാണ് തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് സംസ്ഥാന പ്രസിഡണ്ട് സുധീര്‍ ജി കൊല്ലാറ ജനറല്‍ സെക്രട്ടറി പി ടി ദിലീപ് കുമാര്‍ കെ എം ഷണ്‍മുഖദാസ് കാസര്‍ഗോഡ് ജില്ല സെക്രട്ടറി സികെ നാസര്‍ കാഞ്ഞങ്ങാട് എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments