സംയുക്ത ജമാഅത്ത് ഭാരവാഹികൾക്ക് സ്വീകരണം നൽകി

LATEST UPDATES

6/recent/ticker-posts

സംയുക്ത ജമാഅത്ത് ഭാരവാഹികൾക്ക് സ്വീകരണം നൽകി

 

കാഞ്ഞങ്ങാട്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് സി കുഞ്ഞാമദ് ഹാജി പാലക്കി, ജനറൽ സെക്രട്ടറി മൊയ്തു മൗലവി ബാഖവി, വൈസ് പ്രസിഡന്റുമാരായ സുറൂർ മൊയ്തു ഹാജി, സൺലൈറ്റ് അബ്ദുൽ റഹിമാൻ ഹാജി എന്നിവരെ കൊളവയൽ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ SYS, SKSSF, SKSBV കൊളവയൽ ശാഖ കമ്മിറ്റി ആദരിച്ചു.


കൊളവയൽ മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് ബി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊളവയൽ ദാറുൽ ഉലൂം മദ്രസ സദർ മുഅല്ലിം മുനീർ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. SKSSF കാഞ്ഞങ്ങാട് മേഖല ട്രഷററും കൊളവയൽ ജുമാ മസ്ജിദ് ഖത്വീബുമായ ആരിഫ് അഹ്മദ് ഫൈസി അനുഗ്രഹ ഭാഷണം നിർവഹിച്ചു. 


തുടർന്ന് നടന്ന 'കോഫി വിത്ത് ലീഡർ' സെഷനിൽ SKSSF കാസറഗോഡ് ജില്ലാ വർക്കിങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ് പദ്ധതികൾ വിശദീകരിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'മിഷൻ എ പ്ലസ്' ഈസി എക്സാം & കരിയർ ഗൈഡൻസ് ക്ലാസിന് SKSSF ട്രെൻഡ് ട്രൈനർ ഷഫീഖ് ഹുദവി പള്ളിക്കരെ നേതൃത്വം നൽകി. തുടർന്ന് പറവകൾക്ക് പാനപാത്രം വിവിധയിടങ്ങളിലായി സ്ഥാപിച്ചു.


SKSSF കാസർകോട് ജില്ല പുതുതായി രൂപീകരിച്ച ഹയർസെക്കൻഡറി വിംഗ് വർക്കിംഗ് കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്ല കൊളവയൽ, സർഗ തീരം കോഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് വാഫി കൊളവയൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. 


കൊളവയൽ മുസ്‌ലിം ജമാഅത്ത് സെക്രട്ടറി അഷ്റഫ് കൊളവയൽ, SYS ശാഖ ജനറൽ സെക്രട്ടറി കൊളവയൽ മുഹമ്മദ്, ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ സുബൈർ കംടികാട്ത്ത്, നദീം, ഗൾഫ് കമ്മിറ്റി ഭാരവാഹികളായ ഉസ്മാൻ ഖലീജ്, കരീം, കനിവ് കൂട്ടായ്മ ചെയർമാൻ പാലക്കി അബ്ദുൽ റഹിമാൻ ഹാജി, ഖാലിദ് പാലക്കി, ഹംസ, മാഹിൻ, ഉസ്താദുമാരായ ഖാദിർ മൗലവി, അബ്ബാസ് അഹ്സനി, ഹസീബ്, ജലീൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. SKSSF കൊളവയൽ ശാഖ പ്രസിഡന്റ് മുഷ്താഖ് അഹ്മദ് ഹുദവി സ്വാഗതവും ശാഖ ജനറൽ സെക്രട്ടറി മുഹമ്മദ് യാസീൻ ഹുദവി നന്ദിയും പറഞ്ഞു.

Post a Comment

0 Comments