മെമു : അവഗണനയ്ക്കെതിരെ അഴിത്തല കടപ്പുറത്ത് മൺ ശില്പമൊരുക്കി പ്രതിഷേധിച്ചു

LATEST UPDATES

6/recent/ticker-posts

മെമു : അവഗണനയ്ക്കെതിരെ അഴിത്തല കടപ്പുറത്ത് മൺ ശില്പമൊരുക്കി പ്രതിഷേധിച്ചു

 

നീലേശ്വരം:  മെമു സർവീസ് മംഗലാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ടും റെയിൽവെ വികസനത്തിൽ കാസർഗോഡ് ജില്ലയോടുള്ള അവഗണനയ്ക്കെതിരെയും നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അഴിത്തല കടപ്പുറത്ത് മെമു തീവണ്ടിയുടെ മൺ ശില്പമൊരുക്കി പ്രതിഷേധിച്ചു.  പ്രശസ്ത ശില്പി അനിൽ ലോട്ടസിൻ്റെ നേതൃത്വത്തിൽ അനൂപ് ലോട്ടസ്, അജിത്ത്, അനൂപ് പുളിക്കാൽ എന്നിവർ ചേർന്നാണ് മൺശില്പം ഒരുക്കിയത്. തുടർന്ന് ചേർന്ന പ്രതിഷേധ സംഗമത്തിൽ ജനകീയ കൂട്ടായ്മ പ്രസിഡണ്ട് നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.കെ. ലത, ഷീജ. ഇ. നായർ, രജീഷ് കോറോത്ത്, ഷെറി ജോസഫ്, കെ. വിദ്യ, കെ.വി.പ്രിയേഷ്കുമാർ, സുരേഷ് പാലക്കീൽ, ടോംസൺ ടോം, കെ. പ്രകാശൻ, അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.    സെക്രട്ടറി കെ.വി.സുനിൽ രാജ് സ്വാഗതവും എ.വി. പത്മനാഭൻ നന്ദിയും പറഞ്ഞു.


Post a Comment

0 Comments