പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് കോവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ കഴിവെന്ന് പഠന റിപ്പോ‍ർട്ട്

LATEST UPDATES

6/recent/ticker-posts

പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് കോവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ കഴിവെന്ന് പഠന റിപ്പോ‍ർട്ട്

 

കൊറോണ വൈറസ് അണുബാധയെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി മുതി‍ർന്നവരെ അപേക്ഷിച്ച് 10 വയസിനും അതിൽ താഴെയുമുള്ള കുട്ടികളിൽ കൂടുതലായി കാണപ്പെടുന്നതായി പഠന റിപ്പോ‍ർട്ട്. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്ക് കടുത്ത കോവിഡ് - 19 വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തുന്നതിന് ഈ കണ്ടെത്തൽ സഹായിച്ചതായി ജമാ നെറ്റ്‌വർക്ക് ഓപ്പണിൽ അവതരിപ്പിച്ച പ്രബന്ധത്തിൽ രചയിതാക്കൾ പറഞ്ഞു. സജീവമായ ഗവേഷണ സാധ്യതയുള്ള മേഖലയാണിതെന്നും ഗവേഷക‍ർ പറഞ്ഞു.


വെയിൽ കോർണൽ മെഡിസിൻ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം 2020 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് 32,000 ആന്റി ബോഡി പരിശോധനകൾ നടത്തിയപ്പോൾ 1,200 കുട്ടികളിലും 30,000 മുതിർന്നവരിലും കോവിഡ് വന്നു പോയതായി കണ്ടെത്തി. ഇമ്യൂണോഗ്ലോബുലിൻ ജി (ഐജിജി) ആന്റിബോഡികളുടെ അളവ് നിർണയിക്കാൻ കോവിഡ് പോസിറ്റീവായ 85 കുട്ടികളിലും 3,648 മുതിർന്ന ആളുകളിലും ശാസ്ത്രജ്ഞർ പരിശോധനകൾ നടത്തി.


വൈറസിന്റെ സ്പൈക്ക് പ്രോട്ടീനുമായി ബന്ധിപ്പിക്കുന്ന കോശങ്ങളെ ആക്രമിക്കുന്നതിൽ നിന്ന് തടയുന്ന ഒരു പ്രധാന തരം 'ന്യൂട്രലൈസിംഗ്' ആന്റിബോഡിയാണിത്. ഒന്ന് മുതൽ 10 വയസ്സ് വരെ പ്രായമുള്ള 32 കുട്ടികളിൽ 19 മുതൽ 24 വയസ്സ് വരെ പ്രായമുള്ള 127 ചെറുപ്പക്കാരേക്കാൾ ഈ ആന്റിബോഡിയുടെ അളവ് അഞ്ചിരട്ടി കൂടുതലാണ്.


അവസാനം ഒന്ന് മുതൽ 24 വയസ് വരെ പ്രായമുള്ള 126 പോസിറ്റീവ് രോഗികളുടെ ഗ്രൂപ്പിലാണ് ഗവേഷകർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ വിഭാഗത്തിലുള്ളവ‍ർക്ക് രോഗ തീവ്രത കൂടിയ കോവിഡ് -19 ബാധിച്ചിട്ടില്ലെന്നും കണ്ടെത്തി. ഈ അവസാന ഗ്രൂപ്പിൽ, ഒന്ന് മുതൽ 10 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 11 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാരുടെ ഐ ജി ജി ആന്റിബോഡികളുടെ ശരാശരിയേക്കാൾ ഇരട്ടിയിലധികമുണ്ട്. 11 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാ‍ർക്ക് 19 മുതൽ 24 വയസ്സ് വരെ പ്രായമുള്ള ചെറുപ്പക്കാരുടെ ഐ ജി ജിയുടെ ശരാശരിയേക്കാൾ ഇരട്ടിയിലധികം വരും.


മുതിർന്ന രോഗികളുമായി താരതമ്യപ്പെടുത്തുമ്പോൾ കുട്ടികളിൽ കോവിഡ് -19 ന്റെ തീവ്രതയിലുള്ള വ്യത്യാസങ്ങൾ പ്രായവുമായി ബന്ധപ്പെട്ട രോഗപ്രതിരോധ ശേഷിയുടെ ഫലമായിരിക്കാമെന്ന് ഗവേഷകർ കണ്ടെത്തി. കുട്ടികൾക്ക് കടുത്ത കോവിഡ് -19 സാധ്യത കുറവാണെന്നാണ് ഗവേഷക‍രുടെ വിലയിരുത്തൽ.


കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിലെ ഗവേഷകർ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ കുട്ടികൾക്ക് കൂടുതൽ സജീവമായ 'സ്വതസിദ്ധമായ' പ്രതിരോധശേഷി ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കോവിഡ് -19 ന്റെ അപകട സാധ്യത കൂടാനുള്ള മറ്റൊരു പ്രധാന കാരണം അമിതവണ്ണമാണെന്നും ഗവേഷകർ വിലയിരുത്തി.


ഗുരുതരമായ കൊവിഡ് -19 ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പുരുഷന്മാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ സ്ത്രീ ലൈംഗിക ഹോർമോണായ പ്രോജസ്റ്ററോൺ കുത്തിവയ്ക്കുന്നത് ഗുണം ചെയ്തുവെന്ന് അടുത്തിടെ ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments