പ്രോട്ടോക്കോൾ ലംഘനം; മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് പരാതി

LATEST UPDATES

6/recent/ticker-posts

പ്രോട്ടോക്കോൾ ലംഘനം; മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് പരാതി

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് ഗവർണർക്ക് പരാതി. മഞ്ചേരി സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഷാൻ കൊടുവണ്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെ നടപടിക്ക് ശുപാർശ നൽകണമെന്നും ഷാൻ ആവശ്യപ്പെട്ടു.


ഈ മാസം 8ആം തീയതി കോവിഡ് ബാധിതനായ മുഖ്യമന്ത്രി ഏഴാം ദിവസം വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ആയത് പ്രോട്ടോക്കോൾ ലംഘനം ആണെന്നാണ് ആരോപണം. പ്രോട്ടോക്കോൾ പ്രകാരം പത്താം ദിവസമാണ് പരിശോധന നടത്തേണ്ടിയിരുന്നത് എന്നും പരാതിയിൽ ഷാൻ ചൂണ്ടിക്കാട്ടി.


മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് വ്യാപക ആരോപണം ഉയർന്നിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉൾപ്പടെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം എന്നായിരുന്നു മുരളീധരന്റെ ആവശ്യം.

Post a Comment

0 Comments