കോവിഡ് വ്യാപനം: കർശന നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് കാസർകോട് ജില്ലാ കളക്ടർ

LATEST UPDATES

6/recent/ticker-posts

കോവിഡ് വ്യാപനം: കർശന നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് കാസർകോട് ജില്ലാ കളക്ടർ

 

കാസർകോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, ജില്ലയിലെ ആരോഗ്യ രംഗത്ത് പരിമിതമായ സൗകര്യങ്ങളും കുറഞ്ഞ എണ്ണം ആരോഗ്യ പ്രവർത്തകരും  മാത്രമുള്ളതിനാൽ കർശന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാൻ ആകെയുള്ള 376 ബെഡുകളിൽ 200 എണ്ണത്തിൽ നിലവിൽ രോഗികളുണ്ട്. ആറ് ഐ.സി.യു ബെഡുകൾ മാത്രമാണ് ജില്ലയിൽ ലഭ്യമായിട്ടുള്ളത്. ഇനിയും ബോധവത്കരണത്തി നീക്കിവെക്കാൻ സമയമില്ലാത്തതിനാൽ കർശന നടപടികളിലേക്ക് നീങ്ങേണ്ടി വരും. സെക്ടറൽ മജിസ്‌ട്രേറ്റുമാർ ശക്തമായ ഇടപെടൽ നടത്തണമെന്നും കളക്ടർ പറഞ്ഞു. സെക്ടറൽ മജിസ്‌ട്രേട്ടുമാരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും തുറന്ന സ്ഥലത്ത് 150 പേരും അടച്ചിട്ട സ്ഥലത്ത് 75 പേരും മാത്രമേ അനുവദിക്കുകയുള്ളൂ. പരിപാടി നടത്തുന്നതിനുള്ള അനുമതിക്കായി കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും അറിയിച്ചു. എ.ഡി.എം അതുൽ സ്വാമിനാഥ് സംബന്ധിച്ചു.

Post a Comment

0 Comments