ഡി വൈ എഫ് ഐ തീ കൊള്ളി കൊണ്ട് തല ചൊറിയുന്നു; യൂത്ത് ലീഗ്

LATEST UPDATES

6/recent/ticker-posts

ഡി വൈ എഫ് ഐ തീ കൊള്ളി കൊണ്ട് തല ചൊറിയുന്നു; യൂത്ത് ലീഗ്

 അജാനൂർ : നാടിനും നാട്ടുകാർക്കും കാവൽ നിൽകേണ്ടവർ അവരുടെ അന്തകരായി മാറുന്നത് കയ്യും കെട്ടി നോക്കി നിൽക്കാൻ ആവുകയില്ലെന്ന് അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളുടെ യോഗം മുന്നറിയിപ്പ് നൽകി . 


യുവ സമൂഹത്തിൽ നിന്നും, രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നും ദിനം പ്രതി പ്രസ്കതി നഷ്‌ടപ്പെട്ടു ഒന്നുമല്ലാതായിത്തീരുന്ന ഡി വൈ എഫ് ഐ യുടെ അവസാന കച്ചിത്തുരുമ്പാണ് ഭീഷണിപ്പെടുത്തി കാര്യം നേടുക എന്നുള്ളത്.ഇത് തീ കൊള്ളി കൊണ്ട് തലചൊറിയുന്നതാണ്. നിത്യ വേതനത്തിൽ അദ്ധ്വാനിച്ച് സമ്പാദിച്ചതൊക്കെ തങ്ങളുടെ ജീവിത സ്വപ്നം യാഥാർഥ്യമാക്കുവാനായി കഷ്ടപ്പെട്ട് വാങ്ങിക്കുന്ന തുച്ഛമായ സ്‌ഥലത്തു വീട് വെക്കാൻ ഒരുങ്ങുന്നവരുടെ മുമ്പിലേക്ക് കാട്ടു മക്കാനെ പ്പോലെ ചാടി വീണ് പിച്ച ചട്ടിയിൽ കയ്യിട്ട് വാരുന്ന പ്രവണത ഇനിയും അവസാനിപ്പിക്കാൻ ഈ സംഘടന തയാറാകാത്ത പക്ഷം ശക്തമായ തിരിച്ചടികൾ നേരിടാൻ കൂടി തയ്യാറാവണമെന്നും ഭാരവാഹികൾ കൂട്ടി ചേർത്തു .അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹമീദ് ചേരക്കാടത്ത് യോഗം ഉദ്ഘാടനം ചെയ്തു .ജബ്ബാർ ചിത്താരി അധ്യക്ഷത വഹിച്ചു.നദീർ കൊത്തിക്കാൽ,  സലിം ബാരിക്കാട്, ഇർഷാദ് ചിത്താരി, നസീം മാണിക്കോത്ത്, ഇബ്രാഹിം ഇഖ്ബാൽനഗർ, സമീൽ വിപി.റോഡ്,



നദീർ മാണിക്കോത് സംസാരിച്ചു .

സിപി റഹ്‌മാൻ സ്വാഗതവും അഷ്‌കർ അതിഞ്ഞാൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments