കാഞ്ഞങ്ങാട്: മാവുങ്കാലിൽ പുലിയെ കണ്ടതായി നാട്ടുകാർ. കല്യാൺ റോഡിലെ അമൃത സ്‌കൂൾ പരിസരത്തെ കുറ്റിക്കാട്ടിലാണ് കണ്ടെന്നാണ് നാട്ടുകാർ നൽകിയ വിവരം. ഇന്ന് ഉച്ചയ്ക്കാണ് പുലിയെ കണ്ടത്. നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടേതെന്ന് തോന്നിക്കുന്ന കാൽപാടുകൾ കണ്ടതായി പോലീസ് പറഞ്ഞു.
0 Comments