കാഞ്ഞങ്ങാട്: അമ്പലത്തറ വെള്ളുട സോളാർ പാർക്കിൽ വൻ തീപിടിത്തം. ഞായറാഴ്ച വൈകീട്ട് 3.30 ന് ആണ് സംഭവമുണ്ടായത്. വൈദ്യുത ലൈനിൽ നിന്ന് ആണ് തീപിടിത്തമുണ്ടായത്. കേബിൾ മുഴുവനും കത്തി നശിച്ചു. ഒരു കോടി രൂപയുടെ നഷ്ടം കണകാക്കുന്നു. കാഞ്ഞങ്ങാട് നിന്നുള്ള രണ്ട് യൂനിറ്റ് ഫയർ ഫോഴ്സ് എത്തി മൂന്നു മണിക്കൂർ കൊണ്ടാണ് തീയണച്ചത്. ഒരോ യൂനിറ്റ് ഫയർ ഫോഴ്സ് വാഹനത്തിലുമുള്ള 4500 ലീറ്റർ വെള്ളവും സോളാർ പാർക്കിലെ കിണറുകളിലെ വെള്ളവും തീയണക്കാൻ ഉപയോഗിച്ചിരുന്നു. കേബിളിൽ നിന്ന് ഉയർന്ന കറുത്ത പുക തീ യണക്കൽ പ്രയാസത്തിലാക്കി. കേബിളിന്റെ ചാരം ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു. കാഞ്ഞങ്ങാട് ഫയർ സ്റ്റേഷൻ ഓഫിസർ പ്രഭാകരൻ, മറ്റ് ഓഫിസർമാരായ ടി അശോക് കുമാർ, പി.എൻ വേണുഗോപാൽ, സണ്ണി ഇമാനുവൽ, കെ വി സന്തോഷ് കുമാർ, കെ കിരൺ, ഡ്രൈവർ കെ എം സതീഷ്, ഹോം ഗാർഡുകളായ പ്രിയേഷ്, സന്തോഷ് കുമാർ എന്നിവർ തീയണക്കലിന് നേതൃത്വം നൽകി.
0 Comments