കാഞ്ഞങ്ങാട്ട് സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നാളെ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നാളെ

 



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ, ജില്ലാ ആസ്പത്രി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, കാഞ്ഞങ്ങാട് റോട്ടറി, പ്രസ് ഫോറം എന്നിവ ചേര്‍ന്ന് 45 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കുമായി സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നാളെ നടത്തു മെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ 9.30ന് തുടങ്ങി വൈകീട്ട് മൂന്ന് മണിക്ക് ക്യാമ്പ് അവസാനിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍കാര്‍ഡ് കരുതണം. ആദ്യ ഡോസ് കോവിഷീല്‍ഡ് എടുത്തവര്‍ക്ക് നിശ്ചിത കാലാവധി തികഞ്ഞാല്‍ രണ്ടാമത്തെ കുത്തിവെപ്പും എടുക്കാം. ആദ്യമെടുത്ത കുത്തിവെപ്പിന്റെ രേഖ കൊണ്ടുവരണം.

വാക്‌സിന്‍ ലഭ്യതയ്ക്കനുസരിച്ച് അടുത്ത ക്യാമ്പ് നടത്തും.    

പത്ര സ മ്മേളനത്തില്‍ ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ.കെ.വി പ്രകാശ്, ഇമ്യൂണൈസേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. വി.അഭിലാഷ്,  മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.യൂസഫ് ഹാജി, റോട്ടറി അസി.ഗവര്‍ണര്‍ ബി.മുകുന്ദ് പ്രഭു, കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് ബി.ഗിരീഷ് നായക്, പ്രസ് ഫോറം പ്രസിഡന്റ് പി.പ്രവീണ്‍കുമാര്‍, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് എം.ദാക്ഷായണി എന്നിവര്‍ സബന്ധിച്ചു.

Post a Comment

0 Comments